ഗണപതി ഹോമം ചെയ്യേണ്ടത് ഇങ്ങനെ

Webdunia
ചൊവ്വ, 15 മെയ് 2018 (14:22 IST)
ഏതൊരു കാര്യമയലും വിഘ്നങ്ങൾ നീക്കാൻ ഗണപതി തന്നെ വിചാരിക്കണം. വിഘ്നേശ്വരന്റെ പ്രീതി പുതുതായി തുടങ്ങുന്ന ഏത് സംരംഭത്തിനും ഉണ്ടാകാൻ വേണ്ടിയാണ് എല്ലാ കാര്യങ്ങളുടെയും തുടക്കത്തിൽ ഗണപതി പൂജ നടത്താൻ കാരണം. 
 
വലിയ ചിട്ടവട്ടങ്ങളോ മന്ത്ര തന്ത്രങ്ങളോ ആ‍വശ്യമില്ലാത്ത ഹോമമാണ് ഗണപതി ഹോമം. പല ബ്രാഹ്മണ ഗൃഹങ്ങളിലും ഗണപതി ഹോമം ചെയ്താണ് ഒരോ ദിവസവും അരംഭിച്ചിരുന്നത്. രാവിലെ കുളിച്ച് വന്ന് ശുദ്ധവും വൃത്തിയുമുള്ള അടുപ്പിൽ ശർക്കരയും നെയ്യും നാളികേരവും ഗണപതിക്കായി സമർപ്പിക്കുന്നതാണ് ലളിതമായ ഗണപതി ഹോമത്തിന്റെ ചടങ്ങ്.  
 
മഹാഗണപതി മന്ത്രമാണ് ഗണപതി ഹോമത്തിലെ പ്രധാനം മന്ത്രം. ഇതിനുപുറമെ സ്വയംവരമന്ത്രം, അശ്വാരൂഢമന്ത്രം, തുരഗാഗ്‌നിമന്ത്രം, ലക്ഷ്മിബീജം, ശ്രീസൂക്തം, മൃത്യുഞ്ജയബീജം എന്നിവയും ഗണപതി ഹോമത്തിന്റെ ഭാഗമായി ചെയ്തുവരാറുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article