അല്പം കൂടി കൃത്യമായി പറഞ്ഞാൽ സൂര്യോദയത്തിന് 48 മിനിറ്റുകൾക്ക് മുൻപും സൂര്യാസ്ഥമനത്തിന് 48 മിനിറ്റ് മുൻപുമാണ് നിലവിളക്ക് തെളിയിക്കുന്നതിനുള്ള ഉത്തമ സമയമായി കണക്കാക്കുന്നത്. സൂര്യോദയത്തിനു മുൻപുള്ള 48 മിനിറ്റുകളെ ബ്രഹ്മമുഹൂർത്തം എന്നാണ് പറയുന്നത്. തലച്ചോറിലെ വിദ്യാഗ്രന്ഥികൾ ഈ സമയത്താണ് പ്രവർത്തിച്ച് തുടങ്ങുന്നത് എന്നതിനാലാണ് പുലർച്ചെ എഴുന്നേറ്റ് വിളക്ക് കത്തിച്ച് പഠിക്കണം എന്ന് പൂർവികർ പറയാൻ കാരണം.
സൂര്യാസ്തമയത്തിനു മുൻപുള്ള 48 മിനിറ്റുകൾക്ക് ഗോധുളി എന്നാണ് പറയുന്നത്. പ്രകാശത്തിൽ നിന്നും ഇരുട്ടിലേക്ക് നിങ്ങുന്ന സമയം എന്ന നിലയിൽ ഈ സമയത്ത് വിളക്ക തെളിയിക്കുന്നതിന് വളരെ വലിയ പ്രാധാന്യമുണ്ട്. ഓട്ടു വിളക്കുകളിൽ എള്ളെണ്ണ ഒഴിച്ചാണ് വീടുകളിൽ തിരി തെളിയുക്കേണ്ടത്. ഇത് കരിന്തിരി കത്താതെ ശ്രദ്ധിക്കേണ്ടതും വളരെ പ്രധാനമാണ്.