ഒരേ നക്ഷത്രക്കാർ വിവാഹിതരായാൽ ദോഷം ?

വെള്ളി, 4 മെയ് 2018 (14:57 IST)
എല്ലായിടത്തും ഉയർന്നു കേൾക്കാറുള്ള ഒരു ചോദ്യമാണ് ഓരേ നക്ഷത്രക്കാർക്ക് വിവാഹിതരാകാമോ എന്നത്. ചിലർ ഇത് ദോഷകരമാണെന്നും ചിലർ വിവാഹിതരാകുന്നതിൽ തെറ്റില്ല എന്നും പറയാറുണ്ട്‌. എന്താണ് ഇതിനു പിന്നിലെ വാസ്തവം. 
 
രണ്ട് അഭിപ്രായങ്ങളും ശരിതന്നെയാണ് എന്ന് തന്നെ പറയാം. ചില നക്ഷത്രങ്ങൾക്ക് ഇത് ദോഷകരം തന്നെയാണ്. രോഹിണി, തിരുവാതിര, അവിട്ടം, പൂയം, മൂലം, മകം എന്നീ നക്ഷത്രമുള്ളവർ ഒരേ നക്ഷത്രക്കാരെ തന്നെ ജീവിത പങ്കാളിയാക്കുന്നത് ജീവിതത്തിൽ ഇരുവർക്കും സന്തോഷം നഷ്ടപ്പീടുന്നതിന് കാരണമാകും. 
 
പൂരാടം, ഭരണി, അത്തം, ആയില്യം, ത്രിക്കേട്ട, ചതയം എന്നീ നക്ഷത്രക്കാർ ഒരേ നക്ഷത്രക്കാരെ ഒരിക്കലും വിവാഹം ചെയ്തുകൂട. ഇത് ധന നാശത്തിനും അകാല മരണത്തിനും വരെ കാരണമായേക്കാം എന്നാ‍ണ് വിദഗ്ധ ജ്യോതിഷികൾ ചൂണ്ടിക്കാട്ടുന്നത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍