അശരീരികളായി ദൈവം മുന്നറിയിപ്പുകള്‍ നല്‌കുന്നതും ഭാഗ്യ നിര്‍ഭാഗ്യങ്ങളെ മുന്‍കൂട്ടി പ്രവചിക്കുന്നതും സ്വപ്‌നങ്ങളിലൂടെയാണെന്ന് പുരാതന ഭാരതീയര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ആധുനിക കാലഘട്ടത്തിന് യോജിക്കും വിധംയാതൊരു ശാസ്ത്രീയതയും നല്‍കാന്‍ ഈ ശാസ്ത്രത്തിന് കഴിയില്ല. അനുഭവങ്ങളിലൂടെയുള്ള വ്യാഖ്യാനങ്ങള്‍മാത്രമാണ് ഈ ശാസ്ത്രത്തിന്‍റെ പിന്‍ബലം.
പഴങ്ങള്‍ നിറഞ്ഞ ചെടി സ്വപ്നം കണ്ടാല്‍ ധനലാഭവും സന്താനലഭാവുമാണ് ഫലം. പൂവുള്ള ചെടിയാണെങ്കില്‍ സന്താനലാഭം ഉറപ്പാണ് ,സൂര്യബിംബത്തിന് മറവുള്ളതായി ഗര്‍ഭിണി സ്വപ്നം കണ്ടാല്‍ വീരനായ പുത്രന്‍ ജനിക്കും എന്ന് പ്രബലമായ ഒരു ചിന്ത പുരാതനകാലത്ത് ഉണ്ടായിരുന്നു.