ദുരിതകാലം എന്നു പറയുന്നത് എന്താണ് ?; എങ്ങനെ മറികടക്കാം

Webdunia
വെള്ളി, 8 ജൂണ്‍ 2018 (14:19 IST)
ശ്രദ്ധയോടെ എന്തു പ്രവര്‍ത്തി ചെയ്‌താലും തിരിച്ചടി നേരിടുന്നതോടെയാണ് ഭൂരിഭാഗം പേരും വിശ്വാസങ്ങളെ മുറുക്കി പിടിക്കുന്നത്. ജോലിസ്ഥലത്തെ പതനത്തിനൊപ്പം ശാരീരിക പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നതോടെയാണ് ദുരിതകാലം എത്തിയെന്ന് വിശ്വസിക്കുന്നത്.

എന്നാല്‍ എന്താണ് ദുരിതകാലമെന്ന് വ്യക്തമായി പലര്‍ക്കുമറിയില്ല. ഗുരു ശുക്ര പരസ്പര ദൃഷ്ടിക്കാലത്തെ ആണ് ദുരിതകാലമായി പറയുന്നത്. ഈ അവസ്ഥയെ ജോതിഷത്തില്‍ പല അര്‍ഥത്തില്‍ വിശദീകരിക്കുന്നുണ്ട്.

തുലാത്തില്‍ നില്‍ക്കുന്ന ഗുരുവും മാര്‍ച്ച് 26 (മീനമാസം 12) ന് മേടത്തില്‍ എത്തുന്ന ശുക്രനും പരസ്പര ദൃഷ്ടിയില്‍ ഏര്‍പ്പെടുന്നതുകൊണ്ടാണ് ദുരിതകാലം ആരംഭിക്കുന്നത്. ഇതിനെ മറികടക്കാന്‍ ആചാര രീതികള്‍ കൊണ്ട് സാധ്യമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article