കുളിച്ച് ശുദ്ധമായ ശേഷം ശുഭ്ര വസ്ത്രൽങ്ങൾ ധരിച്ചാണ് ക്ഷേത്ര ദർശനം നടത്തേണ്ടത്. ധരിക്കുന്ന വസ്ത്രവും ശുദ്ധമായിരിക്കണം. ഓരോ ക്ഷേത്രങ്ങളിലെ ദർശനത്തിന്റെ രീതി അവിടുത്തെ പ്രതിഷ്ഠയുടേയും ക്ഷേത്രത്തിന്റെ പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിലാണ്. ചില ക്ഷേത്രങ്ങളിൽ പുരുഷന്മാർ മുണ്ടുടുക്കേണ്ടതും ഷർട്ട് ധരിക്കാൻ പാടില്ലാത്തതും എല്ലാം ഇക്കാരണത്താലാണ്.
വിഷ്ണു ക്ഷേത്രങ്ങളിൽ മഞ്ഞ വസ്ത്രം ധരിച്ച് ദർശനം നടത്തുന്നതാണ് ഉത്തമം. ദേവീ ക്ഷേത്രങ്ങളിൽ ചുവപ്പ്, അയ്യപ്പ ക്ഷേത്രങ്ങളിൽ കറുപ്പ് വസ്ത്രം ധരിച്ച് ധർശനം നടത്തുന്നതും നല്ലതാണ്. പൊതു വസ്ത്രങ്ങൾ മിക്ക ക്ഷേത്രങ്ങളിൽ അനുവദിനീയമാണെങ്കിലും പാരമ്പര്യ വേഷങ്ങൾ ധരിച്ച് ക്ഷേത്ര ദർശനം നടത്തുന്നതാണ് ഉത്തമം.