കൊല്ലത്ത് കരിമ്പനി സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്

ബുധന്‍, 6 ജൂണ്‍ 2018 (17:59 IST)
തിരുവനന്തപുരം: കൊല്ലത്ത് യുവാവിന് കരിമ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. കൊല്ലം കുളത്തൂപുഴയിലാണ് മണലീച്ചയിൽ നിന്നും പകരുന്ന പനി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരിമ്പനി കേസ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. 
 
രോഗിക്ക് കൃത്യമായ ചികിത്സ നൽകുന്നുണ്ടെന്ന് തിരുവനന്തപുരം മേഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഡി എം, ഓയുടെ നേത്രുത്വത്തിൽ ആരോഗ്യവകുപ്പ് സംഘം പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തെത്തി പ്രധിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 
 
മരുന്നുകൾ ലഭ്യമാണെന്നും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന അസുഖമല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതേസമയം രോഗം വരാതിരിക്കാൻ മുൻ‌കരുതലുകൾ വേണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷവും കൊല്ലത്ത് രണ്ട് പേർക്ക് കരിമ്പനി ബാധിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍