സംസ്കൃതത്തില്‍ “ശവ” എന്ന് പറഞ്ഞാല്‍ “മൃതശരീരം” എന്നും “ആസന” എന്നു പറഞ്ഞാല്‍ “വ്യായാമം” എന്നുമാണ്. ഈ ആസനാവസ്ഥയില്‍ ചെയ്യുന്ന ആള്‍ തറയില്‍ മുകളിലേക്ക് നോക്കി കിടക്കുന്നു. ഈ അവസ്ഥയില്‍ യോഗ ചെയ്യുന്നയാള്‍ യഥാര്‍ത്ഥ വിശ്രമാവസ്ഥ എന്തെന്ന് അറിയുന്നു.
ചെയ്യേണ്ട രീതി:-
ശവാസനം ചെയ്യുമ്പോഴുള്ള ശ്വസന നിയന്ത്രണം, കൈകാലുകളുടെ സ്ഥിതി, ശരീരത്തിന് അയവ് നല്‍കേണ്ട രീതികള്‍ എന്നിവ താഴെ പറയുന്നു.
* ശവാസനം ചെയ്യേണ്ടത് തികച്ചും ശാന്തമായ അന്തരീക്ഷത്തിലാണ്.
* ഈ ആസനം ചെയ്യാനായി നിരപ്പായ തറ തെരഞ്ഞെടുക്കണം.
* നിങ്ങളുടെ ശരീരത്തിന്‍റെ നീളത്തിനനുസരിച്ച് ഒരു പായയോ ഷീറ്റോ വിരിക്കുക.
* വളരെ കുറച്ച് വസ്ത്രം മാത്രം ധരിക്കുക
* നീണ്ട് നിവര്‍ന്ന് കിടക്കുക
* തലയും ഷീറ്റ്/പായയില്‍ വിശ്രമിക്കട്ടെ
* മുട്ടുകള്‍ക്ക് അനായാസത നല്‍കി കാലുകള്‍ രണ്ടും അല്‍പ്പം പോലും ബലം നല്‍കാതെ ഇരുവശങ്ങളിലേക്കും ഇടുക.
* കൈപ്പത്തികള്‍ മുകളിലേക്കാക്കി കൈവിരലുകള്‍ പതുക്കെ മടക്കുക.
* താടി ബലംവിട്ട് ചെറുതായി താഴ്ത്തുക. കീഴ്ത്താടി ചെറുതായി കുനിയ്ക്കുക.
* ചെറുതായി വായതുറക്കുക; പല്ലുകള്‍ അകന്നിരിക്കട്ടെ.
* കണ്‍പോളകള്‍ പതുക്കെ താഴ്ത്തുക.
* കണ്ണുകള്‍ ചലിപ്പിക്കേണ്ടതില്ല.
* പതുക്കെ കണ്ണുകള്‍ അടയ്ക്കാം.
* നിങ്ങള്‍ സമാധാനപരമായ ഒരു മയക്കത്തിലാണ്.
* സാധാരണപോലെ മൂക്കിലൂടെ ശ്വസനപ്രക്രിയ നടത്തുക.
* ശരിക്കും സ്വാസ്ഥ്യം അനുഭവിക്കുക, ശരീരവും മനസ്സും കഴിഞ്ഞുള്ള തലത്തിലേക്ക് ഉയരാന്‍ ശ്രമിക്കുക, മനസ്സ് ശൂന്യമായിരിക്കട്ടെ.
* നിങ്ങള്‍ ഒന്നും അനുഭവിക്കാത്ത, ഒന്നും കേള്‍ക്കാത്ത, ഒന്നും മനസ്സിലാക്കാത്ത അവസ്ഥയിലാണ് ഏറ്റവും കൂടുതല്‍ സ്വാസ്ഥ്യം ലഭിക്കുന്നത്.
* മുകളില്‍ വിവരിച്ചിരിക്കുന്ന രീതികള്‍ ചെയ്യാന്‍ പഠിച്ച ശേഷം നിങ്ങള്‍ക്ക് സ്വയം എത്രത്തോളം സ്വാസ്ഥ്യം വേണമെന്നും എങ്ങനെ അത് ലഭ്യമാക്കാവെന്നും തീരുമാനിക്കാവുന്നതാണ്.
മാനസികമായ നേട്ടങ്ങള്‍:-
* മനസ്സ് സ്വച്ഛന്ദമാക്കുന്നു
* മനോ നിയന്ത്രണം സാധ്യമാവുന്നതിനാല്‍ ശാന്തി ലഭിക്കുന്നു
* വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശക്തിനല്‍കുന്നു.
* മനസ്സും ശരീരവും തമ്മില്‍ സ്വാഭാവികമായ ബന്ധം സ്ഥാപിക്കപ്പെടുന്നു.