സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ പെരുകുമ്പോഴും സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശവുമായി ഇതാ വരുന്നു മറ്റൊരു വനിതാ ദിനം കൂടി. എന്നത്തെയും പോലെ സ്ത്രീ - പുരുഷ സമത്വം, സ്വാതന്ത്ര്യം, എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് മാര്‍ച്ച് എട്ടിലെ ഈ വനിതാദിനം കടന്നെത്തുന്നത്. സ്ത്രീകളെ സമൂഹത്തിന്റെ മുൻ നിരയിലാണെന്ന് കാണിക്കാനുള്ള വെറും കപടപരിപാടിയാണോ? ഇന്നു ലോകമെമ്പാടും സംഘടിപ്പിക്കുന്ന ഈ വനിതാദിനം.
ലോകമെമ്പാടും വനിതാ ദിനം കൊണ്ടാടുമ്പോള്‍ സ്ത്രീകള്‍ക്കു ഇത് അറപ്പും വെറുപ്പും തികഞ്ഞ അരക്ഷിതാവസ്തയാണ് നല്‍കുന്നത്. ചിലപ്പോള്‍ നിർഭയ പോലെയുള്ള സംഭവങ്ങളുടെ ഓര്‍മകളെ വാര്‍ത്തെടുക്കുവാനും ഈ ദിനം കാരണമാകാറുണ്ട്. എന്നാലും പുരുഷ വര്‍ഗത്തിന്റെ ക്രൂരതകളെ ചൂണ്ടിക്കാണിക്കാന്‍ ഇന്ത്യയിലെ ജനങ്ങൾ ഈ ദിനം ആചരിക്കണം.
1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കിൽ ഒരു പറ്റം വനിതാ തൊഴിലാളികള്‍ തങ്ങളുടെ അവകാശ സംരക്ഷണത്തിനായി നടത്തിയ സമരത്തിന്റെ ഭാഗമാണ് ഇന്നു നാം സംഘടിപ്പിക്കുന്ന വനിതാ ദിനം. പിന്നിട് ആ ദിവസത്തെ ലോകം ഏറ്റെടുക്കുകയായിരുന്നു.1910 ല്‍ കോപ്പന്‍ഹേഗില്‍ നടന്ന സമ്മേളനത്തില്‍ ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു എന്ന ചരിത്രം കൂടി ഈ ദിനത്തിനുണ്ട്.