ഐക്യരാഷ്ട്രസംഘടനയുടെ കണക്കുകൾ പ്രകാരം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ പ്രവർത്തിക്കുന്നവരിൽ 22 ശതമാനമാണ് സ്ത്രീകളുള്ളത്. ഇതിൽ തന്നെ പലരും ലിംഗത്തിൻ്റെ പേരിൽ വേർതിരിവ് അനുഭവിക്കുന്നവരാണ്.125 രാജ്യങ്ങളിലെ സ്ത്രീ ജേർണലിസ്റ്റുകളിൽ നടത്തിയ പഠനത്തിൽ 73 ശതമാനം പേരും തങ്ങളുടെ ജോലിയുടെ ഭാഗമായി ഓൺലൈൻ വയലൻസ് അഭിമുഖീകരിക്കുന്നവരാണെന്ന് പറയുന്നു.
ഡിജിറ്റൽ രംഗത്ത് സ്ത്രീകളുടെ സംഭാവനകൾ വർധിച്ചിട്ടുണ്ടെങ്കിലും ചരിത്രപരമായി ഈ നേട്ടങ്ങൾക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല. ഡിജിറ്റൽ ലോകത്തും സ്ത്രീകൾ അടിച്ചമർത്തപ്പെടുകയാണ്. ഡിജിറ്റൽ ലോകത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന സൈബർ അബ്യൂസുകൾ കുറയ്ക്കുക കൂടാതെ ഡിജിറ്റൽ തൊഴിലിടങ്ങളിലെ സ്റ്റീരിയോ ടൈപ്പുകൾ ഇല്ലാതെയാക്കുക ഇതെല്ലാമാണ് ഡിജിറ്റൽ ലോകം എല്ലാവർക്കും എന്ന തീമിലൂടെ ഉദ്ദേശിക്കുന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ സാങ്കേതിക വിപ്ലവം തന്നെ നടക്കുമെന്ന് കരുതുമ്പോൾ സ്ത്രീകൾ പിന്നോട്ട് പോകാതിരിക്കാതെ സൂക്ഷിക്കണമെന്നും ഈ വനിതാ ദിനത്തിൽ യുഎൻ ഓർമിപ്പിക്കുന്നു.