രാജ്യത്ത് ഡിജിറ്റൽ അസമത്വം കൂടുന്നതായി റിപ്പോർട്ട്. ജാതി,മതം,ലിംഗം,വർഗം,ഭൂപ്രദേശം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ അസമത്വം നിലനിൽക്കുന്നത്. രാജ്യത്ത് 61 ശതമാനം പുരുഷന്മാർക്കും സ്വന്തമായി ഫോണുള്ളപ്പോൾ 31 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് സ്വന്തമായി ഫോണുള്ളത്. ഇന്ത്യ ഇൻഇക്വാലിറ്റി റിപ്പോർട്ട് 2022: ഡിജിറ്റൽ ഡിവൈഡ് അനുസരിച്ചുള്ള കണക്കുകളാണിത്.
നിലവിൽ സ്വന്തമായി കമ്പ്യൂട്ടറുള്ളവരുടെ എണ്ണം എട്ട് ശതമാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെയുള്ള ആവശ്യ സേവനങ്ങളുടെ കാര്യത്തിലെ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ രാജ്യത്തിന്റെ ഡിജിറ്റൽ അസമത്വം ബാധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.