ആദ്യമൂന്ന് മാസങ്ങളില്‍ സാധരണ ഉറങ്ങുന്ന സമയത്തേക്കാള്‍ അധികം ഉറക്കം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പകല്‍സമയത്തും ശരീരം ഉറങ്ങാന്‍ ആവശ്യപ്പെട്ടെന്നിരിക്കും. പ്രൊജസ്റ്ററോണ്‍ ഹോര്‍മോണിന്റെ ഉയര്‍ന്നതോതിലുളള ഉല്‍പാദനമാണ് ഇതിനുളള പ്രധാനകാരണം. പിന്നീടുള്ള മാസങ്ങളിൽ ഉറക്കക്കുറവ് ഉണ്ടാകും. മാനസിക സമ്മർദ്ദമാണ് ഇതിന്റെ കാരണം.
ഉറങ്ങുമ്പോള്‍ സുഖകരമായ പൊസിഷനുകള്‍ സ്വീകരിക്കണം. മലര്‍ന്നു കിടന്നുറങ്ങുന്നത് പരമാവധി ഒഴിവാക്കണം. മലര്‍ന്നുകിടന്നുറങ്ങുന്നത് പുറംവേദന, ശ്വാസതടസ്സം, ദഹനവ്യവസ്ഥ എന്നിവ താറുമാറാക്കും. ഇടത്തോട്ട് ചെരിഞ്ഞുകിടന്നുറങ്ങുന്നതാണ് കൂടുതല്‍ നല്ലത്. ഇതുവഴി പ്ലാസന്റയിലേക്ക് രക്തയോട്ടം വര്‍ദ്ധിക്കുന്നതിനാല്‍ ഗര്‍ഭസ്ഥ ശിശുവിന് കൂടുതല്‍ പോഷണം ലഭിക്കാന്‍ ഇടയാക്കും. ഗര്‍ഭിണികള്‍ നിര്‍ബന്ധമായും 8-10 മണിക്കൂർ നിർബന്ധമായും ഉറങ്ങിയിരിക്കണം. ആശങ്കകള്‍ എല്ലാം നീക്കി വച്ച് സുഖമായി ഉറങ്ങാന്‍ ശ്രമിക്കൂ. കാരണം പിറക്കാന്‍ പോകുന്ന കണ്മണി ആരോഗ്യവതിയാകേണ്ടെ?