ഇതാ വരുന്നു സ്ത്രീകള്‍ക്കായി സര്‍ക്കാറിന്റെ പുതിയ ‘വണ്‍ ഡേ ഹോം ‘പദ്ധതി

വ്യാഴം, 6 ജൂലൈ 2017 (17:40 IST)
സ്ത്രീ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍.  ‘വണ്‍ ഡേ ഹോം‘ എന്നാണ് ഈ പുതിയ പദ്ധതിയുടെ പേര്. വിവിധ ജില്ലകളില്‍ നിന്നും തനിച്ച് തലസ്ഥാന നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി. ഇത്തരം  സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ഒരു ഏക ദിന വസതി സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു.
 
രാത്രികാലങ്ങളില്‍ സ്ത്രീകളും പെണ്‍കുട്ടികളും അഭയസ്ഥാനമന്വേഷിച്ച് വകുപ്പിന്റെ വിവിധ ക്ഷേമ സ്ഥാപനങ്ങളില്‍ വരുന്നുണ്ട്. എന്നാല്‍ ഇവരെ നിയമപ്രകാരം പാര്‍പ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല, അതുകൊണ്ടാണ് നഗരത്തിന്റെ ഹൃദയഭാഗത്ത് ഇങ്ങനെ ഒരു വസതി രൂപീകരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് ഇതര വകുപ്പുകളുമായി സംയോജിച്ച് നടപ്പിലാക്കി വരുന്ന സ്ത്രീ ശാഹ്തീകരണത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

വെബ്ദുനിയ വായിക്കുക