മുഖം വെളുപ്പിക്കാൻ ദോശമാവ് മതി!

തുമ്പി ഏബ്രഹാം
വ്യാഴം, 31 ഒക്‌ടോബര്‍ 2019 (17:27 IST)
ചര്‍മ്മത്തിന്റെ നിറം കുറവ് പലരേയും അലട്ടുന്ന കാര്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധിയ്ക്ക് നമുക്ക് ബാക്കി വരുന്ന ദോശമാവ് ഉപയോഗിക്കാവുന്നതാണ്. 
 
ചുളിഞ്ഞ ചര്‍മ്മത്തിന് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് ദോശമാവ് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത്. ചര്‍മ്മത്തില്‍ ചുളിവ് കണ്ടു തുടങ്ങുന്നത് പലപ്പോഴും വാര്‍ധക്യത്തിന്റെ ലക്ഷണമായാണ് എല്ലാവരും കണക്കാക്കുന്നത്. അത് കൊണ്ട് തന്നെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകള്‍ എല്ലാവരെയും അസ്വസ്ഥപ്പെടുത്തിത്തുടങ്ങാറുണ്ട്. എന്നാല്‍ ഇത് ഇല്ലാതാക്കാന്‍ ദോശമാവ് സഹായിക്കുന്നു.
 
ദോശമാവ് കൊണ്ട് മുഖത്ത് നന്നായി മസ്സാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളഞ്ഞാല്‍ മതി. ഇങ്ങനെ ചെയ്യുന്നതിലൂടെ ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതു കൊണ്ട് തന്നെ യാതൊരു സംശയവുമില്ലാതെ മുഖത്തെ ചുളിവിന് പരിഹാരമായി ദോശമാവ് ഉപയോഗിച്ചു തുടങ്ങിക്കൊള്ളു.
 
മുഖക്കുരു പോലെയുള്ള അസ്വസ്ഥകള്‍ പരിഹാരം കാണുന്നതിന് ദോശമാവ് ഉപയോഗിക്കാവുന്നതാണ്. പലരും മുഖക്കുരു വരുമ്പോള്‍ തന്നെ പൊട്ടിച്ചു കളയാറാണ് പതിവ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് അത്ര നല്ലതല്ല. മാത്രമല്ല ഇത് മുഖക്കുരു വര്‍ധിപ്പിക്കാനെ ഉപകരിക്കുകയുള്ളു.

അനുബന്ധ വാര്‍ത്തകള്‍

Next Article