ഷര്‍ട്ടും പാന്റും ധരിച്ചതിന് യുവതിയെ അപമാനിച്ചു

Webdunia
ഞായര്‍, 26 ഫെബ്രുവരി 2012 (14:37 IST)
PRO
PRO
ഷര്‍ട്ടും പാന്റും ധരിച്ചതിന് യുവതിയ്ക്ക് അശ്ലീല വര്‍ഷവും തല്ലും. സംഭവം മറ്റെങ്ങുമല്ല, നമ്മുടെ സ്വന്തം സാക്ഷര കേരളത്തില്‍ തന്നെയാണ്. ഏറ്റുമാനൂരിലെ തവളക്കുഴിയില്‍ ഷര്‍ട്ടും പാന്റും ധരിച്ചതിന് യുവതിയെ അസഭ്യം പറയുകയും ബസിലിട്ട് തല്ലുകയും ചെയ്തതായി പൊലീസിന് പരാതി ലഭിച്ചു. വെമ്പള്ളി സ്വദേശിയായ ബെന്‍സി വര്‍ഗീസിനെയാണ് സഹയാത്രികന്‍ അപമാനിച്ചത്.

തവളക്കുഴി ജംഗ്ഷനില്‍ ബേക്കറി നടത്തുന്ന ബിന്‍സി രാത്രി 8 മണിക്ക് വീട്ടിലേക്ക് പോകവേയാണ് സംഭവം. ബസില്‍ കയറുന്ന സമയത്ത് നാല്‍‌പത്തിയഞ്ചുകാരനായ ഒരാള്‍ യുവതി പാന്റും ഷര്‍ട്ടും ധരിച്ചതിന് അസഭ്യ കമന്റ് അടിച്ചു. ഇത് ചോദ്യം ചെയ്തതോടെ ബസില്‍ തള്ളിയിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. യുവതിയുടെ മുഖത്ത് പരുക്കേറ്റതിന്റെ പാടുണ്ട്.
പ്രശ്‌നം വഷളായതോടെ അധിക്ഷേപിച്ചയാളെ ബസ് ജീവനക്കാര്‍ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. പ്രതിയെ ഉടന്‍ തന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.