അഴീക്കോട് മാഷിനെ അവസാനമായി ഒരു നോക്ക് കാണാന്‍ താന്‍ പോകുന്നില്ലെന്ന് വിലാസിനി ടീച്ചര്‍ തീരുമാനമെടുക്കുകയായിരുന്നു. തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ അവര്‍ അഴീക്കോടിനെ സന്ദര്‍ശിച്ചതിന് ശേഷം ഉണ്ടായ പ്രശ്നങ്ങള്‍ തന്നെയാണ് ഈ തീരുമാനത്തിന് പ്രേരണ.
ആശുപത്രിയില്‍ ടീച്ചര്‍ എത്തിയത് അഴീക്കോടിന്റെ ബന്ധുക്കള്‍ക്ക് ഇഷ്ടമായിരുന്നില്ല. അദ്ദേഹത്തിന്റെ ചേതനയറ്റ ശീരത്തിന് സമീപത്ത് ചെന്നുനിന്ന് ഇനിയും എന്തിനാണ് അത്തരം സീനുകള്‍ സൃഷ്ടിക്കുന്നതെന്ന് ടീച്ചര്‍ ചിന്തിച്ചു. പോകേണ്ടെന്ന് തീരുമാനവുമെടുത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ടീച്ചര്‍ ഞെട്ടി ഉണരുകയായിരുന്നു. പിന്നെ ഉറങ്ങാനായില്ല. ചിന്തകള്‍ മുഴുവന്‍ അഴീക്കോടിനേക്കുറിച്ചായിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചിട്ടിട്ടുണ്ടാകുമോ എന്ന് ഭയന്നു. ടീച്ചര്‍ ഭയപ്പെട്ട കാര്യം തന്നെ സംഭവിച്ചു. അദ്ദേഹം പോയി എന്ന വിവരം ടീച്ചര്‍ ഫോണ്‍ കോളിലൂടെ അറിഞ്ഞു.