ഭീഷണിയില്‍ സഹികെട്ട് ഷൈനോ മേരിയെ കൊന്നു

Webdunia
ബുധന്‍, 28 മാര്‍ച്ച് 2012 (15:33 IST)
PRO
PRO
ഡല്‍ഹിയില്‍ എറണാകുളം സ്വദേശിനി കൊല്ലപ്പെട്ട കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍. എറണാകുളം സ്വദേശിനി മേരി മാത്യു കൊലപ്പെട്ട സംഭവത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശി ഷൈനോ വര്‍ഗീസ് ആണ് അറസ്റ്റിലായത്. ഡല്‍ഹി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് ഒമ്പതിനാണ് കരോള്‍ബാഗില്‍ വച്ച് മേരി കൊലപ്പെട്ടത്. ഷൈനോയാണ് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കൊല നടന്ന് അഞ്ച് ദിവസത്തിന് ശേഷം മേരി മാത്യു താമസിച്ച് ഫ്ലാറ്റിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഫ്ലാറ്റില്‍ അനധികൃതമായി മസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു മേരി. പാര്‍ലറില്‍സന്ധിവേദനയ്ക്കുള്ള ചികിത്സയ്ക്ക് എത്തിയതായിരുന്നു ഷൈനോ. 500 രൂപയാണ് ഫീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മേരി ഷൈനോയെ ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെട്ടു. ഇതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.