നടി വിന്ധ്യ വിവാഹ മോചനത്തിന്

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2012 (11:42 IST)
PRO
PRO
പ്രശസ്ത തമിഴ് നടി വിന്ധ്യയും നടി ഭാനുപ്രിയയുടെ സഹോദരനായ ഗോപി എന്ന ഗോപാലകൃഷ്ണനും വിവാഹമോചനത്തിന്. ഒരുമിച്ച് താമസിക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ഇരുവരും പരസ്പര സമ്മതത്തോടെ ചൈന്നൈ കുടുംബകോടതിയില്‍ തിങ്കളാഴ്ച വിവാഹമോചന അപേക്ഷ നല്‍‌കി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ജനുവരി 28-നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഗുരുവായൂരില്‍ വിവാഹം നടത്തിയ ശേഷം ചെന്നൈയില്‍ വച്ച് സിനിമാ താരങ്ങള്‍‌ക്കും ബന്ധുക്കള്‍ക്കും വന്‍ വിവാഹസല്‍‌ക്കാരവും ഇവര്‍ നടത്തിയിരുന്നു.

സംഗമം എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കുവന്ന വിന്ധ്യ ആന്ധ്രാപ്രദേശുകാരിയാണ്. വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലായി 35 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യകാലത്ത് മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞെങ്കിലും ഏറ്റവും അവസാനം ഐറ്റം ഡാന്‍‌സുകള്‍ മാത്രമാണ് വിന്ധ്യക്ക് കിട്ടിക്കൊണ്ടിരുന്നത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ എ‌ഐ‌എ‌ഡി‌എം‌കെയിലെ അംഗമാണ് വിന്ധ്യ

ഗോപി എന്ന ഗോപാലകൃഷ്ണന്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറാണ്. കൂടാതെ 'വാക്കുമൂലം' എന്ന ചിത്രത്തില്‍ നായകനായും അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും പ്രേമവിവാഹം അല്ലായിരുന്നു. കുടുംബക്കാര്‍ ചേര്‍ന്ന് നിശ്ചയിച്ച വിവാഹമാണെന്നായിരുന്നു ഗുരുവായൂരില്‍ വച്ച് ഇരുവരും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.