കത്രീനയ്ക്കും കല്യാണക്കാലം!

Webdunia
വ്യാഴം, 23 ഫെബ്രുവരി 2012 (12:03 IST)
PTI
PTI
ഇത് കേട്ടാല്‍ ആരാധകരുടെ നെഞ്ചില്‍ ഒരു ഇടിവാള്‍ മിന്നും. അതെ, ബോളിവുഡിന്റെ ‘പ്രിറ്റി ഗേള്‍’ കത്രീന കൈഫ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. തനിക്ക് യോജിച്ച വരനെ കണ്ടെത്താന്‍ അമ്മയോട് ആവശ്യപ്പെട്ടുകഴിഞ്ഞു കത്രീന.

സല്‍മാന്‍ ഖാനും രണ്‍‌ബീര്‍ കപൂറുമൊക്കെ കാമുകവേഷത്തിലെത്തിയ പ്രണയദിനങ്ങള്‍ ഇനി പഴങ്കഥയാകും. ബോളിവുഡില്‍ ആരുമായും ഡേറ്റ് ചെയ്യാന്‍ കത്രീനയ്ക്ക് ഇപ്പോള്‍ താല്‍‌പര്യമില്ലത്രേ. അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിനിമയ്ക്ക് പുറത്തുള്ള ഒരാളെ ജീവിത പങ്കാളിയാക്കാനാണ് കത്രീന ഇഷ്ടപ്പെടുന്നതെന്നാണ് നടിയുടെ സുഹൃത്തുക്കള്‍ പറയുന്നത്.

അമ്മ പറയുന്നത് അനുസരിക്കാന്‍ കത്രീന തീരുമാനിച്ച വാര്‍ത്ത ഒരു ടാബ്ലോയിഡ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.