മള്ളിയൂരില്‍ ഹോമത്തോടെ തുടക്കം

Webdunia
ഉണ്ണികൃഷ്ണനെ മടിയിലിരിത്തിയ ഗണപതിഭഗവാന്‍റെ സാന്നിധ്യംകൊണ്ട് അനുഗൃഹീതമായ മള്ളിയൂരില്‍ സൂര്യകാവിനായക ചതുര്‍ഥിക്ക് ആഘോഷം തുടങ്ങി.

വിനായക ചതുര്‍ഥി ദിനമായ 15നു വെളുപ്പിന് 5.30നു ഗണപതിഹോമത്തോടെ യായിരുന്നു പൂജകളുടെ തുടക്കം. 10.30നാണു ദര്‍ശനം. 11.30നു ഗജപൂജ, ആനയൂട്ട് എന്നിവ ഉണ്ടായിരുന്നു. 2.30നു കാഴ്ചശ്രീബലി. ചടങ്ങുകള്‍ക്കു തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നന്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.

മള്ളിയൂര്‍ ഗണപതിക്ഷേത്രത്തില്‍ സഹസ്രകലശാഭിഷേകം, ഗജപൂജ, 1008 നാളികേരംകൊണ്ട് അഷ്ടദ്രവ്യ ഗണപതിഹോമം, പ്രസാദമൂട്ട് എന്നിവ കുറച്ചു ദിവസമായി നടക്കുകയായിരുന്നു. സഹസ്രകലശ ത്തോടനുബന്ധിച്ചുള്ള ബ്രഹ്മകലശാഭിഷേകം വെള്ളിയാഴ്ച രാവിലെ നടന്നു.