നാവില്‍ വെള്ളമൂറും പടവലങ്ങ തീയല്‍ !

Webdunia
ശനി, 13 ജൂലൈ 2019 (17:47 IST)
പടവലങ്ങ തീയല്‍ എന്നുകേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും അല്ലേ? എന്നാല്‍ ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണെന്ന് അറിയുമോ? കൊച്ചുകുട്ടികള്‍ക്ക് വരെ ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്. ചോറിന്‍റെ കൂടെ വളരെ രുചിപ്രദമായ ഈ തീയല്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
 
ചേരുവകള്‍:
 
പടവലങ്ങ - 100 ഗ്രാം
ഉള്ളി - 100 ഗ്രാം (അരിഞ്ഞത്)
വെളുത്തുള്ളി - 3
തേങ്ങ - 1(തിരുമ്മിയത്)
മഞ്ഞള്‍പ്പൊടി - 1/2 ടിസ്പൂണ്‍
മുളകുപൊടി - 2 ടീസ്പൂണ്‍
മല്ലിപ്പൊടി - 2ടീസ്പൂണ്‍
കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
ഉലുവാപ്പൊടി - 1/4 ടീസ്പൂണ്‍
പച്ചമുളക് - 3എണ്ണം
കറിവേപ്പില - പാകത്തിന്
പുളി - പാകത്തിന്
ഉപ്പ് - പാകത്തിന്
കടുക് - 1/2ടീസ്പൂണ്‍
വെളിച്ചെണ്ണ - പാകത്തിന്
 
പാകം ചെയ്യുന്ന വിധം:
 
തേങ്ങ ഉലുവാപ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് കടുത്ത ബ്രൌണ്‍ നിറമാകുന്നതുവരെ നന്നായി വറുക്കുക (എണ്ണ ചേര്‍ക്കരുത്). പകുതി സമയം കഴിയുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവയും ചേര്‍ത്ത് വറുക്കുക. അതിനുശേഷം വറുത്ത ചേരുവകള്‍ വെള്ളം കുറച്ച് ചേര്‍ത്ത് അരച്ചെടുക്കുക. എന്നിട്ട് വെളിച്ചെണ്ണ ചൂടാക്കി അതില്‍ അരിഞ്ഞ പടവലങ്ങ, ഉള്ളി, പച്ചമുളക് കീറിയത്, വെളുത്തുള്ളി എന്നിവ ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക. നന്നായി വഴറ്റിയ ഈ ചേരുവകളിലേക്ക് പുളി പിഴിഞ്ഞതും അരച്ച ചേരുവയും ഉപ്പും വെള്ളവും ചേര്‍ത്ത് അല്പസമയം തിളപ്പിക്കുക. എന്നിട്ട് വെളിച്ചെണ്ണയില്‍ കടുക് വറുത്ത് ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ത്ത് കറിയിലേക്ക് ഒഴിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article