ഓണസദ്യയാണോ, അവിയല്‍ നിര്‍ബന്ധമാണ്

Webdunia
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (14:56 IST)
അവിയലില്‍ എല്ലാ കഷണവും ചേരും. തുല്യ നീളത്തില്‍ അരിയുന്നത് അവിയലിന് കൂടുതല്‍ രുചിയും ഗുണവും മണവും നല്കും. സാധാരണയായി ഉപയോഗിക്കുന്നത് 
 
കായ
ചേന
കുമ്പളങ്ങ/വെള്ളരി
പാവയ്ക്ക
കാരറ്റ്
കൊത്തമര
ബീൻസ്/പയർ
മുരിങ്ങക്കായ
വഴുതനങ്ങ
 
എല്ലാംകൂടി എകദേശം ഒരു കിലോ എന്നു കണക്കാക്കുക
 
പച്ചമുളക് - 8 -10 എണ്ണം
തേങ്ങ ചിരകിയത് - കഷണത്തില്‍ പാതി തേങ്ങ എന്നാണ്, അതിനാല്‍ തേങ്ങ നന്നായി വേണം
തൈര് - ആവശ്യത്തിന്
ജീരകം 
മുളകുപൊടി 
മഞ്ഞൾപ്പൊടി
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ - ആവശ്യത്തിന്
 
ഉണ്ടാക്കുന്ന വിധം:
 
പച്ചക്കറികള്‍ കനം കുറച്ച് നീളത്തില്‍ അരിഞ്ഞെടുക്കുക. പച്ചമുളകും രണ്ടായി കീറി പച്ചക്കറിയില്‍ ഇടുക. പാകത്തിന് ഉപ്പും മുളകുപൊടിയും മഞ്ഞള്പ്പൊ‍ടിയും ചേര്‍ത്ത് ഇളക്കുക. ശേഷം ചുവടു കട്ടിയുള്ള പാത്രത്തില്‍ നികക്കെ വെള്ളമൊഴിച്ച് വേവിക്കാന്‍ വയ്ക്കുക. ചൂടായാല്‍ തൈര് ചേര്‍ക്കാം. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. തേങ്ങ ജീരകം ചേര്‍ത്ത് ചതച്ചെടുക്കുക. കഷണങ്ങള്‍ വെന്ത് വെള്ളം നിശ്ശേഷം വറ്റിക്കഴിഞ്ഞാല്‍ വാങ്ങി വെയ്ക്കാം. അതിനുശേഷം ചതച്ചു വെച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന്, കറിവേപ്പില ഇട്ട്, വെളിച്ചെണ്ണ ഒഴിച്ച് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക.
Next Article