മാങ്ങ-ചക്കക്കുരു അവിയല്‍

Webdunia
വെള്ളി, 5 ഏപ്രില്‍ 2013 (18:08 IST)
അവിയല്‍ ഇഷ്‌ടമാണോ..? ചോദ്യത്തിന്‍റെ ആവശ്യമില്ലെന്നാവും ഉത്തരം. ആ പഴയ നാട്ടുരുചികള്‍ ആര്‍ക്കാണ് ഇഷ്‌ടമില്ലാത്തത്..? ഇതാ വ്യത്യസ്തമായ അവിയല്‍...

ചേര്‍ക്കേണ്ട ഇനങ്ങള്‍

ചക്കക്കുരു അരിഞ്ഞത് - 1/4 കിലോ
മാങ്ങ മുറിച്ചത് - 1/4 കിലോ
തേങ്ങ ചിരകിയത് - അരമുറി
ചുവന്നുള്ളി - മൂന്ന്
ജീരകം - ഒരു നുള്ള്
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
വാളന്‍പുളി - കുറച്ച്
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം:

ചക്കക്കുരു കനംകുറച്ച് നീളത്തില്‍ അരിയുക. തേങ്ങ, ചുവന്നുള്ളി, ജീരകം, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ തരുതരുപ്പായി അരയ്ക്കുക. ചക്കക്കുരു അരിഞ്ഞതും മാങ്ങയും പാകത്തിനു വേവിച്ച ശേഷം ബാക്കി വെള്ളം ഊറ്റിക്കളയുക. ഇതിലേക്ക് ഉപ്പും പുളി പിഴിഞ്ഞ വെള്ളവും ചേര്‍ത്ത് ഇളക്കുക. ഇതില്‍ അരച്ച മിശ്രിതം ചേര്‍ത്തിളക്കി അടുപ്പില്‍ വയ്ക്കുക. അരപ്പ് എല്ലാം ചക്കക്കുരു-മാങ്ങ കഷ്ണങ്ങളില്‍ പിടിച്ചു കഴിഞ്ഞാല്‍ വെളിച്ചെണ്ണ ഒഴിച്ച് ഇളക്കിയെടുക്കുക.