മാങ്ങായിഞ്ചി ചമ്മന്തി

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2013 (18:03 IST)
ചമ്മന്തിയില്‍ വ്യത്യസ്‌തതയ്ക്ക് അല്‍പ്പം മാങ്ങായിഞ്ചി തന്നെ ആയാലോ. കൈപുണ്യം ഉണ്ടെന്ന് മറ്റുള്ളവര്‍ പറയട്ടെ

ചേര്‍ക്കേണ്ട ഇനങ്ങള്‍

മാങ്ങായിഞ്ചി - 4 എണ്ണം
മുളക്‌ - 10 എണ്ണം
ഉള്ളി - ഒരുപിടി
തേങ്ങ - ഒന്നര മുറിയുടേത്‌
പച്ചമുളക്‌ - 6 എണ്ണം
ഉപ്പ്‌ - ആവശ്യത്തിന്‌
കറിവേപ്പില - പാകത്തിന്‌

പാകം ചെയ്യേണ്ട വിധം

മാങ്ങയിഞ്ചിയുടെ തൊലി കളഞ്ഞ്‌ ചെറുതായി അരിഞ്ഞെടുക്കുക. ചുരണ്ടിയ തേങ്ങയും മറ്റു ചേരുവകളും മാങ്ങായിഞ്ചിയും ഒരുമിച്ച്‌ അരച്ചെടുക്കുക. മാങ്ങായിഞ്ചി ചമ്മന്തി തയ്യാര്‍