നൂഡില്‍ സൂപ്പ്

Webdunia
വെള്ളി, 25 ഫെബ്രുവരി 2011 (15:48 IST)
നൂഡില്‍ സൂപ്പ് പൊതുവെ കുട്ടികള്‍ക്കു പ്രിയങ്കരമാണ്. രുചികരമായി ഉണ്ടാക്കിയാല്‍ അവര്‍ ഹാപ്പി. ഇതാ ഒന്നു പരീക്ഷിച്ചോളൂ‍...

ചേര്‍ക്കേണ്ട ഇനങ്ങള്‍

നൂഡില്‍സ്‌ - 250 ഗ്രാം
ഉള്ളി - ഒന്നര കപ്പ്‌
വെജിറ്റബിള്‍ സ്റ്റോക്ക്‌ - 10 കപ്പ്‌
എണ്ണ - 4 സ്പൂണ്‍
സോയാബീന്‍സോസ് - ‌4 സ്പൂണ്‍
വെള്ളുള്ളി, ഇഞ്ചി അരച്ചെടുത്തത്‌ - 3 സ്പൂണ്‍
മുളക്‌ സോസ് - പാകത്തിന്‌
കോണ്‍ ഫ്ലവര്‍ - 4 സ്പൂണ്‍
ഉപ്പ്‌, കുരുമുളക്‌ പൊടിച്ചത്‌ - ആവശ്യത്തിന്‌

പാകം ചെയ്യേണ്ട വിധം

ഇഞ്ചി, വെള്ളുള്ളി എന്നിവ എണ്ണയില്‍ ചൂടാക്കിയെടുത്ത്‌ വെജിറ്റബിള്‍ സ്റ്റോക്ക്‌ ചേര്‍ത്ത്‌ നന്നായി തിളപ്പിച്ചെടുക്കുക. ഇതില്‍ ഉപ്പും കുരുമുളക്‌ പൊടിയും പാകത്തിന്‌ ചേര്‍ക്കുക. ഇതില്‍ സോയാബീന്‍ സോസും കോണ്‍ഫ്ലവറും ചേര്‍ത്ത്‌ നന്നായി കൂട്ടികലര്‍ത്തുക. വിളമ്പുമ്പോള്‍ ഉള്ളിയും മുളക്‌ സോസും ചേര്‍ത്ത്‌ വിളമ്പാം.