പണം വരുന്നുണ്ട്, പോകുന്നുമുണ്ട്; നമുക്കെന്ത് പ്രയോജനം?!

Webdunia
ബുധന്‍, 28 മാര്‍ച്ച് 2018 (12:17 IST)
വാസ്തുശാസ്ത്രം എന്താണെന്നും അതിന്റെ പ്രയോഗത്തെക്കുറിച്ചും ഐതിഹ്യത്തെക്കുറിച്ചുമെല്ലാം പ്രചാരകര്‍ക്കിടയില്‍ത്തന്നെ ഭിന്നാഭിപ്രായമാണ് നിലനില്‍ക്കുന്നത്. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും എന്നുവേണ്ട കേരളത്തിന്റെ പല ഭാഗങ്ങളില്‍പോലും പല തരത്തിലുള്ള സങ്കല്‍പങ്ങളും പരികല്‍പനകളുമാണുള്ളത്. ജ്യോതിശാസ്ത്രവും ജ്യോതിഷവും തമ്മിലുള്ള ബന്ധം മാത്രമേ വാസ്തുശാസ്ത്രവും വാസ്തുവിദ്യയും തമ്മിലുള്ളൂ എന്നതാണ് വാസ്തവം.
 
പണവരവ് ധാരാളം, എന്നാല്‍ എല്ലാം ചെലവാകാന്‍ അധികസമയമൊന്നും എടുക്കുന്നുമില്ല. അത്യാവശ്യം വരുമ്പോള്‍വീണ്ടും കടം മേടിക്കല്‍ തന്നെ ശരണം. അതല്ല എങ്കില്‍, പണം കൈയ്യിലേക്ക് വരുന്നതേ ഇല്ല. ചെലവുകളാണെങ്കില്‍ ധാരാളവും. ഇപ്പറഞ്ഞ രണ്ട് സാഹചര്യങ്ങളടക്കം പണത്തെ കുറിച്ച് നമുക്കുള്ള ആശങ്കകള്‍ പലതായിരിക്കും. സാമ്പത്തിക നിലയും വാസ്തു ശാസ്ത്രവും തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഇവയില്‍ പലതും പരിഹരിക്കാന്‍ കഴിഞ്ഞേക്കും.
 
നല്ല നിലയിലായിരിക്കും നമ്മള്‍ ഒരു ബിസിനസ് തുടങ്ങുന്നത്. ബിസിനസില്‍ നഷ്ടവും ലാഭവും വന്നേക്കും. എന്നാല്‍ കുറച്ചുകാലങ്ങള്‍ക്ക് ശേഷം കടബാധ്യത മാത്രമാണ് ഫലമെങ്കിലോ? വാസ്തു ശാസ്ത്രം പറയുന്നതെന്താണെന്ന് വച്ചാല്‍ കച്ചവട സ്ഥാപനത്തിന്റെ വടക്ക് കിഴക്ക് ഭാഗം തുറന്നുകിടക്കുകയാണെങ്കില്‍ അവിടെ സാമ്പത്തിക ക്ലേശം ഉണ്ടാകില്ല എന്നാണ്. എന്നാല്‍ ആ ഭാഗം അടഞ്ഞു കിടക്കുകയാണെങ്കില്‍ സാമ്പത്തിക പരാധീനത വരുമെന്നുമാണ് വാസ്തുശാസ്ത്രം പറയുന്നത്. 
 
ഒരു ഓഫിസിലെ കാഷ് കൗണ്ടറില്‍ ഇരിക്കുന്ന കാഷ്യറോ മാനേജറോ വടക്കോട്ട് ദര്‍ശനമായാണ് ഇരിക്കുന്നതെങ്കില്‍ അത് സ്ഥാപനത്തിന്റെ ലാഭകരമായ പ്രവര്‍ത്തനത്തിന് ഇടയാക്കുമെന്നും വാസ്തു പറയുന്നു. അതുപോലെ കിഴക്ക് വശമോ അല്ലെങ്കില്‍ വടക്ക് - കിഴക്കോ അത്യുത്തമമാണെന്നും പറയുന്നു. പടിഞ്ഞാറ് ഭാഗത്തേയ്ക്ക് തിരിഞ്ഞിരിക്കുന്നത് വലിയ കുഴപ്പമില്ലെങ്കിലും തെക്കോട്ട് തിരിഞ്ഞിരിക്കുന്നത് പൊതുവെ നല്ലതല്ലെന്നും വാസ്തു വ്യക്തമാക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article