വീടിനുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നത് ഭാഗ്യാനുഭവങ്ങള്‍ വര്‍ധിപ്പിക്കും. നിങ്ങള്‍ വിവാഹിതരും കുട്ടികള്‍ ജനിക്കാനായി കാത്തിരിക്കുന്നവരുമാണെങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കുക, കിടപ്പ് മുറിയില്‍ പൂക്കള്‍ വയ്ക്കരുത്. പൂക്കള്‍ക്ക് പകരം ഒരു കൂടയില്‍ ഫലവര്‍ഗ്ഗങ്ങള്‍ സൂക്ഷിക്കൂ.
ബോണ്‍സായ് ചെടികള്‍ പലര്‍ക്കും കൌതുകമാര്‍ന്ന ഒരു കാഴ്ചയായിരിക്കും. എന്നാല്‍ ഇത്തരം ചെടികള്‍ വീടിനുള്ളില്‍ വയ്ക്കുന്നത് വളര്‍ച്ചയെ മുരടിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെതന്നെ, മുള്ളുകള്‍ ഉള്ള ചെടികള്‍ വീടിനകത്ത് വയ്ക്കുന്നതും നിഷിദ്ധമായാണ് കണക്കാക്കുന്നത്.
ഓഫീസുകളില്‍ ചെടികള്‍ കിഴക്ക്, തെക്ക്, തെക്ക്-കിഴക്ക് ദിശകളില്‍ സൂക്ഷിച്ചാല്‍ ഭാഗ്യാനുഭവം വര്‍ദ്ധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.