മൂക്കുത്തി സർവ്വൈശ്വര്യം കൊണ്ടുവരും!

വ്യാഴം, 22 മാര്‍ച്ച് 2018 (15:04 IST)
മൂക്കുത്തികൾക്ക് എല്ലാകാലത്തും വലിയ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. ഇപ്പോൾ മാത്രമല്ല പുരാതന കാലം തോട്ടേ സ്ത്രീകളുടെ ആഭരണപ്പെട്ടിയിൽ പ്രധാനമായ സ്ഥാനമാണ് മൂക്കുത്തിക്കുള്ളത്. ഇത് അഴകിന്റെ മാത്രം പ്രതീകമല്ല. മറിച്ച് ആത്മീയതയുടെയും ആരോഗ്യത്തിന്റെയും കൂടിയാണ്. മൂക്കുത്തിയിൽ എന്ത് ആത്മീയത എന്നാവും ചിന്തിക്കുന്നത്. 
 
വിവാഹ സമയത്ത് മൂക്കുത്തി അണിയുന്നതിന് വലിയ പ്രധാന്യം ഉണ്ട്. വിവാഹവേളയിൽ അഗ്നിസാക്ഷിയായി മൂക്കുത്തി ധരിച്ചാൽ അത് ചെന്നു കയറുന്ന വീട്ടിൽ സർവ്വൈശ്വര്യങ്ങളും കൊണ്ടുവരും എന്നാണ് ഹൈന്ദവ വിശ്വാസം. ഹൈന്ദവ വിശ്വാസത്തിൽ മാത്രമല്ല മൂക്കുത്തിക്ക് പ്രാധാന്യം കല്പിക്കുന്നത്. 
 
മുസ്ലീം സ്ത്രീകൾ പണ്ടുകാലങ്ങളീൽ വിവഹത്തിനു മൂക്കുത്തി ധരിച്ചിരുന്നു. അബ്രാഹിന്റെ പുത്രനായ ഇസഹാക്കിന്റെ ഭാവിവധുവിനു നൽകിയ ആഭരണങ്ങളിൽ ഒന്ന് മൂക്കുത്തിയായിരുന്നു എന്ന് ബൈബിളിലും രേഖപ്പെടുത്തിയിരിക്കുന്നു.
 
ഇത്തരത്തിൽ സർവ്വമതങ്ങളുടെ വിശ്വാസങ്ങളിലും സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും ഭാഗമാണ് മൂക്കുത്തി എന്ന കൊച്ച് ആഭരണം. സുശ്രുതന്റെ വിഖ്യാത പുസ്തകമായ സുശ്രുത സംഹിതയിൽ മൂക്കുത്തി സ്ത്രീകൾക്ക് നൽകുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 
 
സ്ത്രീകളിലെ ആർത്തവ വേദന കുറക്കുന്നതിൽ തുടങ്ങി പ്രസവം ഏളുപ്പമാക്കുന്നതിനു വരെ ഇടതു മൂക്കിൽ മൂക്കുത്തി ധരിക്കുന്നതിലൂടെ സാധ്യമാകും എന്ന് ചികിത്സാ സ്ഥാന-അധ്യായം പത്തൊൻപതിൽ പറയുന്നു. ആധുനിക ഇന്ത്യയിൽ  മൂക്കുത്തി പരിചയപ്പെടുത്തിയത് മുഗളന്മാരാണ് എന്നാണ് ചരിത്രം പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍