പാടകാരി നാളുകളായ അശ്വതി, ഭരണി, ചോതി, വിശാഖം, അനിഴം, കേട്ട, മൂലം, തിരുവോണം, ചതയം എന്നീ ദിനങ്ങളില്‍ മരം മുറിക്കുന്നത് വര്‍ജ്ജിക്കേണ്ടതാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും വര്‍ജ്ജ്യമാണ്. ഞായറാഴ്ചയും വെള്ളിയാഴ്ചയും മധ്യമമാവുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും ആണ് മരം മുറിക്കുന്നതിന് ഉത്തമം.
എന്നാല്‍, ഞായറാഴ്ചയും വര്‍ജ്ജ്യമായി കാണുന്ന രീതിയുമുണ്ട്.
ദേവാലയത്തിനോ ഗൃഹത്തിനോ വേണ്ടിയാണ് മരം മുറിക്കുന്നത് എങ്കില്‍ ഗൃഹാരംഭത്തിനു പറഞ്ഞ വേധം മുതലായ ദോഷങ്ങളെ കൂടി വര്‍ജ്ജിക്കേണ്ടതുണ്ട്. വീടിനു വേണ്ടി കല്ലുവെട്ടുന്നതിനും മരം മുറിക്കുന്ന മുഹൂര്‍ത്തങ്ങളാണ് സ്വീകരിക്കേണ്ടത്.