ചന്ദ്രഭ്രമണം മുടിയഴകിലും പ്രതിഫലിക്കും?

ചൊവ്വ, 20 മാര്‍ച്ച് 2018 (14:04 IST)
തഴച്ചു വളരുന്ന തലമുടി സ്ത്രീകളുടെ അഴകും ആത്മവിശ്വാസവുമാണ്. ഭൂരിപക്ഷം പുരുഷന്മാരും ഇഷ്ടപ്പെടുന്നത് മനോഹരമായ മുടിയഴകളുള്ള സ്ത്രീകളെ തന്നെ. മുടി വളർത്തുകയും അത് ഭംഗിയായി നിലനിർത്തുകയും ചെയ്യുന്നത് അത്ര നിസാരമായ കാര്യമല്ല. മുടിക്കു വേണ്ടി ഒരുപാടു പണവും സമയവും ചിലവാക്കാൻ തയ്യാറാണ് മിക്ക ആളുകളും. പക്ഷെ ശരിയായ സമയം നിങ്ങൾ മുടിക്കു വേണ്ടി ചിലവാക്കിയിട്ടുണ്ടോ? മുടിയുടെ വളർച്ചക്ക് ഇടക്ക് മുടി മുറിക്കുന്നത് നല്ലതാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ എപ്പോഴാണ് മുടി മുറിക്കാനുള്ള ഉത്തമ സമയം?. 
 
മുടി മുറിക്കുന്നതിന്നുമുണ്ട് ചില നല്ല സമയങ്ങൾ. ഇത് ചന്ദ്രന്റെ ചലനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നു പറയുമ്പോൾ അത്ഭുതപ്പെടേണ്ട. ജ്യോതിഷത്തിൽ ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ചന്ദ്രന്റെ ചലനങ്ങൾ മനുഷ്യന്റെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നു എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. മുടിയുടെ ആരോഗ്യത്തിലും വളർച്ചയിലും ചന്ദ്രഭ്രമണത്തിനു വലിയ പങ്കുണ്ട്. 
 
പുരാതന കാലം മുതൽ തന്നെ ചന്ദ്രഭ്രമണം അടിസ്ഥാനപ്പെടുത്തി മുടിയുടെ ആരോഗ്യ സംരക്ഷണത്തിനു ഒരു കലണ്ടർ നിലവിലുണ്ടായിരുന്നു. ഈ കലണ്ടറിൽ ചന്ദ്രന്റെ ഭ്രമണമനുസരിച്ച് മുടി മുറിക്കാവുന്ന നല്ല സമയങ്ങളെക്കുറിച്ചും പറയുന്നുണ്ട്. 
 
പൗർണ്ണമി ദിനത്തിൽ മുടി മുറിക്കുന്നത് മുടിയുടെ വളർച്ചയും അഴകും വർധിപ്പിക്കും. ഇത്തരത്തിൽ നല്ല സമയം നോക്കി മുടി മുറിച്ചാൽ ഇടതൂർന്നതും സുന്ദരവുമായ കേശം സ്വന്തമാക്കാം. പുതിയ മുടിയിഴകൾ വളർന്നു തുടങ്ങുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. പൗർണ്ണമി ദിവസം മുടി മുറിക്കുന്നത് മുടിയുടെ വളർച്ച ഇരട്ടിയാക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍