ഭേതഗതി വരുത്തുന്ന പുതിയ ബില്ല് പ്രകാരം കുട്ടികളില്ലാത്ത ഇന്ത്യൻ ദമ്പതികൾക്ക് മാത്രമേ ഇനി മുതൽ ഗർഭ പാത്രം വാടകക്ക് സ്വീകരിക്കാനാകു. അതും അടുത്ത ബന്ധുക്കളിൽ നിന്നു മാത്രം. ഇതിനും ചില മാനദണ്ഡങ്ങളുണ്ട്. ഇന്ത്യൻ നിയമ പ്രകാരം വിവാഹിതരായതിനു ശേഷം അഞ്ചു വർഷങ്ങൾ കഴിഞ്ഞും സ്വാഭാവികമായി ഗർഭം ധരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടാൽ മാത്രമേ ഗർഭപാത്രം വാടകക്കെടുക്കാനാകൂ. ഇതിനെ ഒരു പരോപകാര പ്രവർത്തിയായാണ് നിയമത്തിൽ നിർവ്വജിച്ചിരിക്കുന്നത്. അതിനാൽ ഗർഭപാത്രം പണം നൽകി വാടകക്കെടുക്കുന്നത് ഇനി മുതൽ കുറ്റകരമാവും.
ബില്ലിൻ നിയമസഭ അംഗീകാരം നൽകുന്നതോടെ ദേശീയ വാടക ഗർഭപാത്ര നിയന്ത്രണ ബോർഡ് നിലവിൽ വരും. ഇതിനോടനുബന്ധമായിതന്നെ സംസ്ഥാനങ്ങളിലും ബോർഡുകൾ പ്രവർത്തനമാരംഭിക്കും. ഈ പ്രത്യേക ബോർഡുകളാവും വാടക ഗർഭപാത്രവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുക. 2016ൽ ലോക് സഭയിൽ അവതരിപ്പിച്ച ബിൽ ഉടൻ പാസ്സാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.