വീടിന് രണ്ടാം നില പണിയുകയാണോ ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം !

Webdunia
ബുധന്‍, 4 ജൂലൈ 2018 (12:29 IST)
വീട് എന്നത് മനുഷയന്റെ ഒരു ആയുഷ്കാലത്തെ സ്വപ്നമാണ്. സാധാരണക്കാർക്ക് ഇക്കാലത്ത് വീട് പണിയുക എന്നത് ബാലി കേറാമല കയറുന്നതിന് തുല്യമാണ് എന്ന് തന്നെ പറയാം. അതിനാൽ തന്നാലാകുന്ന വിധം സാവധാനമാണ് പലരും വീടു പണിയറുള്ളത് ചിലർ താഴത്തെ നില വേഗം പണിത് തീർത്ത് മുകളിലത്തെ നില പിന്നിട് പണീയുന്നതിനായി മാറ്റി വെക്കാറുണ്ട്. ഇത്തരത്തിൽ രണ്ടാം നില പണിയുമ്പൊൾ ജ്യോതിഷപരമായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
 
വീടിന്റെ കന്നിമൂല ഒഴിച്ചിട്ടുകൂടാ എന്നതാണ് വീട് പണിയുമ്പോൾ ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം. ഇത് വലിയ ദോഷങ്ങൾക്ക് കാരണമാകും. രണ്ടാം നില പണിത് തുടങ്ങുമ്പോൾ തെക്ക് പടിഞ്ഞാ‍റ് ഭാഗത്തുനിന്ന് ആദ്യം പണി തുടങ്ങുന്നതാണ് ഉത്തമം. പൂജാമുറികൾ താഴത്തെ നിലയിൽ പണിയുന്നതാണ് നല്ലത്.
 
മുകൾ നില പണിയുമ്പോൾ ജനലുകളുടെയും വാതിലുകളുടെയും എണ്ണം താഴത്തേതിനേക്കാൾ കുറവാകുന്നതാണ് നല്ലത്. താഴെ നിലയെ അപേക്ഷിച്ച് മുകൾ നിലയിൽ വായൂസഞ്ചാരം കൂടുതലായിരിക്കും എന്നതിനാലാണ് ഇത്. കോണിപ്പടികൾ ക്ലോക്ക്‌വെയ്സിൽ മാത്രം പണിയുക. വടക്ക് കിഴക്കെ ഭാഗത്ത് നിന്നും സ്റ്റെയകേസ് തുടങ്ങുന്നത് ദോഷകരവുമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article