ഓർത്തഡോക്സ് സഭയിലെ ലൈംഗിക ചൂഷണം; അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

ചൊവ്വ, 3 ജൂലൈ 2018 (17:15 IST)
ഓർത്തഡോക്സ് സഭയിലെ വൈദികർ യുവതിയെ പീഡനത്തിനരയാക്കിയ കേസിൽ വൈദികരുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. നിലവിൽ കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് ഹൈക്കോടൽതി വ്യക്തമാക്തമാക്കി. കേസിൽ മുൻ‌കൂർ ജാമ്യം ആവശ്യപ്പെട്ട് വൈദികരുടെ ഹർജിയിലാണ് കോടതിയുടെ വിധി.  
 
വൈദികരുടെ അറസ്റ്റ് തടയുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. കേസിന്റെ തുടർന്നുള്ള അന്വേഷണത്തിന് വൈദികരെ അറസ്റ്റ് ചെയ്ത് ചോദ്യ ചെയ്യണമെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കോടതി മുൻ‌കൂർ ജാമ്യം തള്ളിയത്. 
 
കുറ്റാരോപിതരായ വൈദികർക്കെതിരെ യുവതി മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. ഇക്കാര്യം പരിശോധിച്ച് ചൊവ്വാഴ്ച തന്നെ അറിയിക്കാൻ കോടതി നിർദേശം നൽകി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വൈദികർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍