Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

അഭിറാം മനോഹർ

ഞായര്‍, 1 ജൂണ്‍ 2025 (10:43 IST)
2025 ജൂണ്‍ മാസത്തില്‍ നിങ്ങളുടെ രാശിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് വിശദമായി അറിയാം. ജീവിതത്തില്‍, ജോലിയില്‍, സാമ്പത്തികമായി, കുടുംബബന്ധങ്ങളിലും, ആരോഗ്യത്തിലും നിങ്ങള്‍ക്ക് എന്തെല്ലാം മാറ്റമുണ്ടാകും എന്ന് പരിശോധിക്കാം.
 
 
മേടം(Aries)
 
ദൈവിക കാര്യങ്ങളില്‍ മനസ്സ് അര്‍പ്പിക്കുക. അനാവശ്യ കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക. സഹോദരങ്ങളുമായി പിണങ്ങാനിടവരും. വ്യാപാരത്തില്‍ ജാഗ്രത പുലര്‍ത്തുക. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ഉദ്യോഗത്തില്‍ ഉന്നതാധികാരികളുടെ പ്രീതി ലഭിച്ചേക്കും. ബന്ധുക്കളോട് നീരസം പാടില്ല. ചുറ്റുപാടുകള്‍ പൊതുവേ നന്ന്. സുഹൃത്തുക്കളും ബന്ധുക്കളും സഹകരിക്കും. കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന സ്വരച്ചേര്‍ച്ചയില്ലായ്മ കുറയും. ഏത് പ്രവൃത്തിയും നന്നായി ആലോചിച്ച് ചെയ്യുക. ആരോഗ്യനില തൃപ്തികരമല്ല. മാതൃ ബന്ധുക്കളുമായി പിണങ്ങാന്‍ ഇടവരും. അനാവശ്യ വാഗ്വാദങ്ങളില്‍ ഇടപെടാതിരിക്കുന്നത് ഉത്തമം. ആത്മവിശ്വാസം വര്‍ദ്ധിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. സന്താനങ്ങളുടെ സ്നേഹം വര്‍ദ്ധിക്കും. ഗൃഹത്തില്‍ സന്തോഷം കളിയാടും. പണമിടപാടുകള്‍ ജാഗ്രതയോടെ നടത്തുക. 
 
 
 
ഇടവം (Taurus)
 
ഏര്‍പ്പെടുന്ന ഏതുകാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണം. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. പഴയ കടം വീട്ടും. സഹോദരീ സഹോദര സഹായം ലഭ്യമാകും. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവാഹത്തില്‍ സംബന്ധിക്കും. സന്താനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും. ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. സ്വന്തത്തിലും ബന്ധത്തിലുമുള്ളവരോട് പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യും. അയല്‍ക്കാരോടുള്ള ബന്ധം മെച്ചപ്പെടും. ചുറ്റുപാടുകള്‍ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക് മാതാപിതാകളുടെ ആശീര്‍വാദവും സഹായവും ഏതുകാര്യത്തിലും ലഭിക്കും. ഓഫീസില്‍ മേലധികാരികളോട് വിട്ടുവീഴ്ച ചെയ്തുപോകുന്നത് നല്ലത്. 
 
 
 
 മിഥുനം (Gemini)
 
ദമ്പതികള്‍ തമ്മില്‍ വിട്ടുവീഴ്ച ചെയ്യുന്നത് നല്ലത്. സന്താനങ്ങളാല്‍ സന്തോഷം കൈവരും. എതിരാളികളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തും. പ്രശ്നങ്ങള്‍ തീര്‍ന്നുകിട്ടും. ചെലവുകളെ സമര്‍ത്ഥമായി നിയന്ത്രിക്കും. കുടുംബത്തില്‍ സാധാരണ രീതിയിലുള്ള സന്തോഷം കളിയാടും.പെണ്‍കുട്ടികള്‍ക്ക് പല ശുഭകാര്യങ്ങളും നടക്കും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ ആലോചിക്കും. പുതിയ ചിന്തകള്‍ ഉടലെടുക്കും. സഹോദര സഹായം ലഭിക്കും. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യും.ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. കൂട്ടുതൊഴിലിലെ പങ്കാളികളുമായി ഒത്തുപോവുക. ഉദ്യോഗത്തില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. 
 
കര്‍ക്കിടകം (Cancer)
 
കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നതാണ്. ഊഹക്കച്ചവടത്തില്‍ ലാഭം ഉണ്ടാകും. പുതിയ ചിന്തകള്‍ പിറക്കും. പെണ്‍കുട്ടികള്‍ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്. പിതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്. പണം സംബന്ധമായ പ്രശ്നങ്ങള്‍ കുറയുന്നതാണ്. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും.
 
ചിങ്ങം (Leo)
 
പൊതുവേ നല്ല മാസമാണിത്. ജോലിഭാരം കൂടുമെങ്കിലും അവ പൂര്‍ത്തീകരിക്കും. വ്യാപാരത്തില്‍ സാധാരണ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. വ്യാപാര നില മെച്ചപ്പെടും. ജോലിസ്ഥലത്ത് ഉത്തരവാദിത്വം ഏറും. കലാരംഗത്തുള്ളവരുടെ ആഗ്രഹങ്ങള്‍ നിറവേറും. ദാമ്പത്യബന്ധം മെച്ചപ്പെടും. സന്താനങ്ങള്‍ അനുസരണയോടെ പ്രവര്‍ത്തിക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും. സഹോദര സഹായം ലഭിക്കും. കുടുംബത്തില്‍ സന്തോഷം കളിയാടുമെങ്കിലും അല്ലറ ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടാകും. മനസമാധാനം ലഭിക്കും. നല്ലകാര്യങ്ങള്‍ക്കു വേണ്ടി ചെലവ് വര്‍ദ്ധിക്കും. അന്തര്‍മുഖരായ ശത്രുക്കളെ തോല്‍പ്പിക്കും. പ്രബലരുടെ സഹായം ലഭിക്കും. വിദേശത്തുള്ളവരുടെ സഹായം ലഭിക്കും. സുഹൃത്തുക്കള്‍ക്കിടയില്‍ ഭിന്നിപ്പിന് സാദ്ധ്യത.
 
 കന്നി (Virgo)
 
പൊതുവേ പ്രശ്നങ്ങളെ തരണം ചെയ്യുന്ന സമയമാണിത്. ബന്ധുസമാഗമം, ഇഷ്ടഭോജ്യം എന്നിവ ഫലം. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും കൂട്ടു വ്യാപാരത്തിലെ പ്രശ്നങ്ങളെ അതിജീവിക്കും. ജോലിസ്ഥലത്തെ ഉന്നതധികാരികളുടെ ശല്യപ്പെടുത്തലുകള്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ ആലോചിച്ചു കാര്യങ്ങള്‍ നടപ്പിലാക്കുക. അവിചാരിതമായ അലച്ചിലിന് സാധ്യത. അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍, ശത്രു ശല്യം എന്നിവയ്ക്ക് സാധ്യത. യാത്രയില്‍ ജാഗ്രത പാലിക്കുക. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. ഉദ്ദേശിച്ച കാര്യങ്ങള്‍ മിക്കതും ഫലപ്രാപ്തിയിലെത്തും. 
 
 തുലാം (Libra)
 
ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. ഊഹക്കച്ചവടത്തില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. പെണ്‍കുട്ടികളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കും. അയല്‍ക്കാരോടുള്ള സ്നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും. എന്തു ചെലവു ചെയ്തും സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും.ജോലിസ്ഥലത്ത് മേലധികാരികളെ അനുസരിച്ച് പോകുന്നതാണ്. പൊതുവേ നല്ല സമയമാണിത്. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത് ഏതു തരത്തിലും വസൂലാക്കും.
 
 
 വൃശ്ചികം (Scorpio)
 
താമസ സ്ഥലം മാറുന്നതിനെ കുറിച്ച് ആലോചിക്കും. പ്രയാസമേറിയ പല കാര്യങ്ങളും അനായാസേന ചെയ്തു തീര്‍ക്കാന്‍ കഴിയുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കും. ആരോഗ്യം ഉത്തമമായിരിക്കും. വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതല്‍ മാതൃകാപരമാകും. പ്രേമബന്ധത്തില്‍ കലഹം. തൊഴില്‍രംഗത്ത് സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്ട്രീയമേഖലയില്‍ വിവാദങ്ങള്‍ക്ക് യോഗം സഹോദരങ്ങളുടെ സഹായം ലഭിക്കും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. ഗൃഹത്തില്‍ അസാധാരണമായ വിധത്തിലുള്ള സന്തോഷം കളിയാടും. അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹിക്കും. കലാപരമായ രംഗങ്ങളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതാണ്. ആചാരാനുഷ്ഠാനങ്ങളില്‍ മുറുകെ പിടിച്ചുള്ള ജീവിതമായിരിക്കും നയിക്കുക. മാനസികമായ പിരിമുറുക്കങ്ങള്‍ ഇല്ലാതാവും. പൊതുവേ സന്തോഷകരമായ മാസമാണിത്.
 
ധനു (Sagittarius)
 
വളരെ വേണ്ടപ്പെട്ടവരുമായി കലഹിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും. യാത്രാക്ളേശം. പൂര്‍വികഗൃഹം ലഭിക്കും. സ്വര്‍ണബിസിനസിലൂടെ ധനലബ്ധി. മനോദുഃഖം ശമിക്കും. കേസുകളില്‍ അനുകൂല വിധി. ഉദ്യോഗരംഗത്തെ പ്രതിസന്ധികള്‍ ഒത്തുതീര്‍പ്പിലാകും. കലാ രംഗത്ത് വ്യക്തമായ അംഗീകാരം. മത്സരപരീക്ഷകളില്‍ വിജയസാധ്യത. വാതരോഗികള്‍ക്ക് രോഗശാന്തി. വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയമാണിത്. സന്താനങ്ങളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളില്‍ കൂടുതല്‍ ശുഷ്‌കാന്തി കാട്ടുന്നതാണ്. ഗൃഹ നിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും. രാഷ്ട്രീയരംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. സഹോദരങ്ങളുമായി പിണങ്ങാനിടവരും.വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. അനാവശ്യമായ ചിന്തകളാല്‍ വിഷമങ്ങള്‍ ഉണ്ടാകാന്‍ സാധ്യത.
 
 മകരം (Capricorn)
 
രോഗശാന്തി. ഭൂമി സംബന്ധമായ കേസുകളില്‍ പ്രതികൂലമായ തീരുമാനം ഉണ്ടാകും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ഭാഗ്യാനുഭവം. ധനം ലഭിക്കും. രാഷ്ട്രീയ രംഗത്ത് കൂടുതല്‍ നേട്ടം. പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. ആരോഗ്യ നില പൊതുവേ മെച്ചപ്പെടും. ഉന്നതരുമായുള്ള അടുപ്പം വഷളാവാതിരിക്കാന്‍ നോക്കുക. പൊതുവേ നല്ല സമയം. മാതൃസ്വത്ത് അനുഭവത്തില്‍ വരും. സ്വന്തമായി വാഹനം വാങ്ങാന്‍ യോഗം.പൂര്‍വിക സ്വത്ത് കൈവരാനുള്ള സാധ്യത കാണുന്നു. സ്വകാര്യ രഹസ്യങ്ങള്‍ അന്യരുമായി കൂടുതലായി ചര്‍ച്ച ചെയ്യുന്നത് ആപത്തിലെത്തിക്കും. വാഹനങ്ങളിലെ യാത്രകളില്‍ ജാഗ്രത പാലിക്കുക. പ്രവര്‍ത്തന രംഗത്ത് മെച്ചമുണ്ടാകും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകും.
 
 
 കുംഭം (Aquarius)
 
വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. അപ്രതീക്ഷിത ധനലബ്ധി. സഹോദരങ്ങളില്‍ നിന്ന് സഹായം ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്ടം. നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്ബന്ധം സ്ഥാപിക്കാന്‍ കഴിയും. കടബാധ്യത കുറയും. വീടുപണി തടസ്സപ്പെടും. മനോദുഃഖം വര്‍ദ്ധിക്കും. ശ്രദ്ധേയമായ അംഗീകാരങ്ങള്‍ കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. വിദേശയാത്രയില്‍ തടസ്സം. പൂര്‍വിക സ്വത്തിനായി ശക്തമായ കലഹം ഉണ്ടാകും. വാഹന സംബന്ധമായി കേസുകള്‍ ഉണ്ടാകും. ഗൃഹ നിര്‍മ്മാണത്തില്‍ പുരോഗതി. അനാവശ്യമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് പല കുഴപ്പങ്ങളിലും ചെന്നു ചാടാന്‍ സാധ്യതയുണ്ട്. അകന്ന ബന്ധത്തിലുള്ളവരുടെ വിയോഗത്തിന് സാധ്യത. അല്‍പ ലാഭം പെരും ചേതം എന്ന രീതിയിലുള്ള പല അനുഭവങ്ങളും ഉണ്ടാവാന്‍ സാധ്യത. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം ഉണ്ടാവും.
 
 
 മീനം (Pisces)
 
അനാവശ്യ വിവാദത്തില്‍ ചെന്നു പെടും. രോഗം വര്‍ദ്ധിക്കും. തൊഴില്‍ രംഗത്ത് പ്രതിസന്ധി. വിദ്യാ തടസ്സം മാറും. പ്രേമം കലഹത്തില്‍ അവസാനിക്കും. പൂര്‍വിക സ്വത്ത് അനായാസം ലഭിക്കും. ഗുരു ജനങ്ങളുടെ അപ്രീതിക്ക് സാധ്യത. വാഹാലോചനയുമായി ബന്ധപ്പെട്ട് അപമാനം നേരിടും. രോഗങ്ങള്‍ കുറയും. വിദേശ യാത്രയിലെ തടസ്സം മാറും. തൊഴില്‍രംഗത്ത് സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്ട്രീയ മേഖലയില്‍ വിവാദങ്ങള്‍ക്ക് യോഗം. ഭൂമി സംബന്ധമായ കേസുകളില്‍ അനുകൂല തീരുമാനം. മാതാവിന് അരിഷ്ടത. സഹോദരങ്ങളുമായി കലഹം ഉണ്ടാകും. ഭയം മാറും. രാഷ്ട്രീയരംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും. അധികാരമത്സരം ഉണ്ടാകും. വിദ്യാസംബന്ധമായി തടസ്സം. വിശ്വസ്തരായ സുഹൃത്തുക്കളെ ലഭിക്കും. വാര്‍ത്താ മാധ്യമ രംഗത്ത് അപമാനസാധ്യത. വിവാഹ തടസ്സം മാറും. യാത്രാ ദുരിതം ശമിക്കും. ഗൃഹ നിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍