ആരെയും അമ്പരപ്പികുന്ന വലിയ വീടാണോ നിങ്ങളുടെ സ്വപ്നം ? എങ്കിൽ ഇക്കാര്യം അറിയതെ പോകരുത് !

Webdunia
വ്യാഴം, 16 ഓഗസ്റ്റ് 2018 (12:51 IST)
വീടിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തവരാണ് നമ്മൾ. അതിൽ എത്ര മുറികൾ വേണം പൂമുഖം എങ്ങനെയായിരിക്കണം മുറ്റം എങ്ങനെയായിരിക്കണം എന്നതെല്ലാം നമ്മൾ മുൻ‌കൂട്ടി മനസ്സിൽ തീരുമാനിച്ച് വച്ചിട്ടുണ്ടാകും. വലിയ മണിമാളിക പോലുള്ള വീടുകൾ പണിയാൻ ആഗ്രഹിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ഒരുപാട് പേരുണ്ടാകും. എന്നാൽ അത്തരം വീടുകൾ പണിയുന്നതിനു മുൻപ് ചില കാര്യങ്ങൾ മനസിലാക്കിയിരിക്കണം.
 
വീട്ടിൽ കഴിയുന്നവരുടെ  പൊക്കം ഭാരം വ്യാസം എന്നിവ കണക്കാക്കി അതിനനുസരിച്ച രീതിയിലാണ് പണ്ടുള്ളവർ വീടുകൾ പണിതിരുന്നത്. അതിനനുസരിച്ച മുറികളും സൌകര്യവുമാണ് വീടുകളിൽ ഒരുക്കേണ്ടത്. ഇനി സാമ്പത്തിക സ്ഥിതി അനുസരിച്ച് വലിയ വീടുകൾ പണിയണം എങ്കിൽ അത് ഒറ്റ കെട്ടിടമായി പണിയരുത്. തെക്കിനി, വടക്കിനി, കിഴക്കിനി, പടിഞ്ഞാറ്റിനി എന്നിങ്ങനെ തിരിച്ച് നാലുകെട്ടാക്കി വേണം പണിയാൻ. പഴയ കാലങ്ങളിൽ നാലുകെട്ടുകൾ പണിതിരിന്നത് ഇക്കാരണത്താലാണ്. 
 
സാമ്പത്തിക സ്ഥിതിയനുസരിച്ച് നാലുകെട്ടോ എട്ടുകെട്ടോ വേണമെങ്കിൽ 64 കെട്ട് വീടുകൾ വരെ പണിയാം. എന്നാൽ അവനവവ്‌ ആവശ്യമായ സൌകര്യങ്ങൾ ഉള്ള വീടുകൾ പണിയുന്നതാണ് ഉത്തമം. സാമ്പത്തിക സ്ഥിതിയുണ്ടെന്ന് കരുതി ഒറ്റ കെട്ടിടമയി വലിയ വീടുകൾ പണിയുന്നത് വലിയ ദോഷങ്ങൾക്ക് കാരണമാകും. ഇത്തരം വീടുകളിൽ താമസിക്കുന്നവർക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ നേരിടും. 

അനുബന്ധ വാര്‍ത്തകള്‍

Next Article