ബലിക്കല്ലില്‍ ചവിട്ടാന്‍ പാടുണ്ടോ ?
ഭൂരിഭാഗം വിശ്വാസികളുടെയു സംശയമാണ് ക്ഷേത്രദര്‍ശനത്തിനിടെ പുറത്തുള്ള ബലിക്കല്ലില്‍ ചവിട്ടാന്‍ പാടുണ്ടോ എന്ന്. എന്നല്‍, ഇക്കാര്യത്തില്‍ ഭയക്കേണ്ടതില്ലെന്നാണ് ജ്യോതിഷ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ബലിക്കല്ലില്‍ ചവിട്ടിയാല്‍ ദോഷങ്ങള്‍ സംഭവിക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ദേവന്റെ വികാരങ്ങളുടെ മൂര്‍ത്തിമദ് ഭാവങ്ങളാണ് ക്ഷേത്രങ്ങളിലോ പുറത്തോ കാണപ്പെടുന്ന ബലിക്കല്ലുകള്‍ എന്നാണ് വിശ്വാസം.
അതിനാല്‍ തന്നെ ബലിക്കല്ലില്‍ ചവിട്ടിയാല്‍ ദോഷമോ കാലക്കേടോ സംഭവിക്കില്ല. തെറ്റായ പ്രചാരണങ്ങളുടെ ഭാഗമായിട്ടുണ്ടായി വന്ന വിശ്വാസമാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്.
എന്നാല്‍ മനപ്പൂര്‍വ്വം ബലിക്കല്ലില്‍ ചവിട്ടുന്നതും അശുദ്ധി വരുത്തുന്നതും നല്ലതല്ല. ഈ പ്രവര്‍ത്തി മാനസിക പിരിമുറുക്കത്തിനും സംഘര്‍ഷത്തിനും ഇത് കാരണമാകും.