പശുക്കളും മനുഷ്യരും സ്വസ്ഥമായി വസിക്കുന്നതും പുഷ്പങ്ങള്‍, പാലുള്ള വൃക്ഷങ്ങള്‍ എന്നിവ കാണപ്പെടുന്ന സമതലമായതും മന്ദമായ ശബ്ദമുള്ളതും ജലം പ്രദക്ഷിണമായി ഒഴുകുന്നതും വിത്തുകള്‍ വേഗം കളിര്‍ക്കുന്നതും ജലലഭ്യതയുള്ളതും സമശീതോഷ്ണവുമായ ഭൂമി വാസയോഗ്യമാണ് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.