കേരളത്തിൽ ‘മോമോ‘യെ ഭയക്കേണ്ടതില്ലെന്ന് കേരളാ പൊലീസ്; വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

ഞായര്‍, 12 ഓഗസ്റ്റ് 2018 (15:21 IST)
ബ്ലൂവെയിലിനു ശേഷം ലോകത്താകമനം പിടിമുറുക്കിയിരിക്കുന്ന കൊലായളി ഗെയിമിനെ കുറിച്ച് ബോധവത്കരണവുമായി കേരളാ പൊലീസ്. മോമോ ഗെയിമിനെ കുറിച്ചിൽ നിലവിൽ കേരളത്തിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് കേരളാ പൊലീസ് ഫെയിസ്ബുക്കിലൂടെ വ്യക്തമാക്കി. 
 
മോമോ ഗെയിമുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടീട്ടുണ്ട്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരികക്കും. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിലും രക്ഷിതാക്കൾ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ ശ്രദ്ധ ചെലുത്തണമെന്നും കേരളാ പൊലീസ് ചൂണ്ടിക്കാട്ടുന്നു. 
 
ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
 
മോമ്മോ ഗെയിംനെ സംബന്ധിച്ച ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ല എന്നറിയിക്കുന്നു. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ്പ്പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും ഇത്തരത്തിൽ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം  ശ്രദ്ധിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പ്പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർസെല്ലിനേയോ, കേരള പോലീസ് സൈബർഡോമിനെയോ അറിയിക്കുക.
 
എന്നാൽ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധർ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്പരുകളിൽ നിന്നും മൊമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങൾ വിഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍