നെഹ്‌റു ട്രോഫി വള്ളംകളി ഈമാസം തന്നെ

ഞായര്‍, 12 ഓഗസ്റ്റ് 2018 (14:50 IST)
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ഡാമുകളിൽ വെള്ളം തുറന്നതിനാൽ മാറ്റിവച്ച നെഹ്‌റു ട്രോഫി വള്ളംകളി ഉടൻ നടത്താമൊരുങ്ങി സർക്കാർ. വള്ളംകളി ഈ മാസം തന്നെ നടത്തുമെന്നും നെഹ്‌റു ട്രോഫി വള്ളംകളിയുടെ തിയതി രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും ധനകാര്യമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
 
കനത്ത മഴയില്‍ അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു കക്കി ഡാമിലെ ജലം തുറന്നു വിട്ടതോടെ കായലിൽ വെള്ളം ഉയരും എന്നതിനാലാണ് 66ആമത് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവക്കൻ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ജലനിരപ്പ് താഴൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് വള്ളം കളി ഈ മാസംതന്നെ നടത്താൻ തീരുമാനിച്ചത്. 
 
സംസ്ഥാനത്ത് ആദ്യമായി വള്ളം കളികൾ ലീഗ് ഫോർമാറ്റിലേക്ക് മാറുന്ന ചാംപ്യന്‍സ് ബോട്ട് റേസ് ലീഗും നേരത്തെ നിശ്ചയിച്ചതുപോലെ തന്നെ നടക്കുമെന്നും ചടങ്ങിൽ സച്ചിന്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍