വ്യാപാരിക്ക് കോവിഡ് 19, ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റായ നാസിക് അടച്ചു

തിങ്കള്‍, 6 ഏപ്രില്‍ 2020 (09:46 IST)
മുംബൈ: വ്യാപാരിയ്ക്ക് കോവിഡ് 19 സ്ഥിരീച്ചതോടെ ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റ് ആയ നാസിക അടച്ചു. ലാസൽഗാവ് മാർക്കറ്റിലെ വ്യാപരിക്ക് കോവിഡ് 19 സ്ഥികരിച്ചതോടെയാണ് ഫ്രോഗ വ്യാപനം തടയുന്നതിനായി മാർക്കറ്റ് അടച്ചത്. ദിവസേന 35,000 ക്വിന്റൽ വലിയ ഉള്ളി വ്യാപാരം നടക്കുന്ന മാർക്കറ്റാണ് ഇത്.     
 
വ്യാപാരിക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ നാസിക്കിലെ മറ്റ് മാര്‍ക്കറ്റുകളും അടച്ചിടാനാണ് സർക്കാർ തീരുമാനം. ഇതോടെ വലിയ പ്രതിസന്ധി തന്നെ വലിയ ഉള്ളിയുടെ ലഭ്യതയിൽ ഉണ്ടായേക്കാം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉള്ളി എത്തിക്കുന്ന പ്രധാനമാര്‍ക്കറ്റുകളിലൊന്നാണ് നാസിക്ക്. ഉള്ളിയുടെ വില വർധിയ്ക്കുന്നതിനും ഇത് കാരണാകും. അടച്ചിടുന്ന മാര്‍ക്കറ്റുകൾ എപ്പോൾ തുറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍