സിഗരറ്റ് പൊള്ളിക്കും!

Webdunia
വെള്ളി, 29 ഫെബ്രുവരി 2008 (17:44 IST)
WDFILE
ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ഈ സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് പ്രകാരം പുകവലി പ്രേമികളെ സിഗരറ്റ് വില പൊള്ളിക്കും!. ഫില്‍‌റ്റര്‍ ഇല്ലാത്ത സിഗരറ്റുകളുടെ ചുങ്കം ഉയര്‍ത്തിയതു മൂലം ഇവയുടെ വില ഉയരും.

അതേസമയം ചെറുകിടകാറുകളുടെ വില കുറയും. എക്സൈസ് നികുതി 12 ശതമാനം കുറക്കുന്നതു മൂലമാണ് ഈ കാറുകളുടെ വില കുറയുക. മുമ്പ് ഇതിന്‍റെ എക്സൈസ് നികുതി 16 ശതമാനം ആയിരുന്നു.

ലക്‍ഷ്വറി കാറുകളുടെ നികുതി 14 ശതമാനത്തില്‍ നിന്ന് 12 ആക്കിയതു മൂലം ഇവയുടെയും വില കുറയും.

ജീവന്‍ രക്ഷാ ഔഷധങ്ങളുടെ കസ്റ്റംസ് നികുതിയും വെട്ടിക്കുറച്ചത് രോഗികള്‍ക്ക് ആശ്വാസമേകും. എയ്ഡ്സ് പ്രതിരോധ ഔഷധങ്ങളുടെ നികുതിയും വെട്ടിക്കുറച്ചിട്ടുണ്ട്.

ശീതീകരണ ഉപകരണങ്ങള്‍ക്ക് എക്സൈസ് ഡ്യൂട്ടി ഇനി മുതല്‍ ഉണ്ടായിരിക്കുകയില്ല. സോഫ്റ്റ്‌വെയര്‍ പാക്കേജിന്‍റെ എക്സൈസ് തീരുവ 8 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയതിനാല്‍ വില കൂടും.