പ്രതിരോധ മേഖല ശക്തമാക്കും

Webdunia
വെള്ളി, 29 ഫെബ്രുവരി 2008 (14:31 IST)
WDFILE
ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ പുരോഗതി ലക്‍ഷ്യമാക്കി 105000 കോടി രൂപയാണ് ചിദംബരം ഈ സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് പ്രതിരോധ രംഗത്തിന് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 96000 കോടി രൂപയാണ് പ്രതിരോധ മേഖലയ്‌ക്ക് അനുവദിച്ചിരുന്നത്.

സേനയുടെ നവീകരണത്തിനായി രണ്ട് ലക്ഷം കോടി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ചെലവഴിക്കേണ്ടിവരുമെന്നാണ് ഔദ്യോഗിക കണക്ക്. ഇതിനു പുറമെ സുപ്രധാനമായ പല പ്രതിരോധ ഉടമ്പടികളിലും ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്.

ഈ ഉടമ്പടികള്‍ക്കായി ആറ് ലക്ഷം കോടി വേണ്ടി വരുമെന്ന് കണക്കു കൂട്ടുന്നു. 2004-05 ല്‍ ചിദംബരം 77 000 കോടി രൂപയാണ് പ്രതിരോധ മേഖലയ്‌ക്ക് നല്‍കിയത്. 2003-04 ലെ ബജറ്റില്‍ വാജ്‌പേയി സര്‍ക്കാര്‍ വെറും 300 കോടി രൂപ മാത്രമാണ് അധികമായി പ്രതിരോധ മേഖലയ്‌ക്ക് നല്‍കിയിരുന്നത്.

2006-07 ല്‍ പ്രതിരോധ മേഖല 3000 കോടി രൂപ കേന്ദ്രസര്‍ക്കാരിന് തിരിച്ചു നല്‍കി. പ്രതിരോധ നയം രൂപീ‍കരിച്ച് പണം ചെലവഴിക്കുവാന്‍ കഴിയാത്തതു മൂലമാണ് ഈ പണം തിരിച്ചു നല്‍കിയത്.