ഗ്രാമീണ വികസനത്തിന് സഹായം

Webdunia
വെള്ളി, 29 ഫെബ്രുവരി 2008 (12:39 IST)
WDFILE
ധനമന്ത്രി പി.ചിദംബരം ഗ്രാമീണ മേഖലയിലെ അടിസ്ഥാന വികസനത്തിനായി നടത്തുന്ന ഭാരത് നിര്‍മ്മാണ്‍ പദ്ധതിയ്‌ക്ക് 31 282 കോടി നീക്കി വെച്ചത് വികസനം അന്യമായ ഇന്ത്യന്‍ ഗ്രാമീണ മേഖല പ്രദേശങ്ങളെ സന്തോഷിപ്പിച്ചിരിക്കുകയണ്.

2005 ലാണ് യു.പി.എ സര്‍ക്കാര്‍ 1,74,000 ചെലവഴിച്ചുക്കൊണ്ടുള്ള ഭാരത് നിര്‍മ്മാണ്‍ പദ്ധതി ആരംഭിച്ചത്. ഗ്രാമീണ മേഖലയിലെ ശുദ്ധ ജല വിതരണം, വൈദ്യുതി വിതരണം, റോഡ് നിര്‍മ്മാണം എന്നിവ ഉറപ്പു വരുത്തുന്ന പദ്ധതിയാണിത്.

1000 ത്തിലധികം ജനങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുക. പഞ്ചായത്ത്-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതികള്‍ രാജ്യത്ത് പുരോഗമിച്ചുക്കൊണ്ടിരിക്കുന്നത്. ഈ പദ്ധതി പ്രകാരം 60 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്തിട്ടുള്ളത്.

ഇതിനു പുറമെ 2.3 കോടി ഗ്രാമീണരുടെ വീടുകളില്‍ വൈദ്യുതി എത്തിക്കുമെന്നും ഈ പദ്ധതി വാഗ്‌ദാനം ചെയ്തിട്ടുണ്ട്. നാലു വര്‍ഷം കൊണ്ട് ഈ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുമെന്ന് യു.പി.എ 2005ല്‍ ഉറപ്പു നല്‍കിയിരുന്നു.

ബജറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം