ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭ യോഗം തുടങ്ങി. ബജറ്റ് അവതരണത്തിനായി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ എത്തി. ബജറ്റ് അവതരണം നേരില്‍ കാണാന്‍ ധനമന്ത്രിയുടെ കുടുംബവും പാര്‍ലമെന്‍റിലെത്തിയിട്ടുണ്ട്. അതീവസുരക്ഷയോടെയാണ് ബജറ്റ് രേഖകൾ പാർലമെന്റിന് അകത്തേക്ക് എത്തിച്ചത്.
രാവിലെ 11നാണ് ബജറ്റ് അവതരണം. ആദായനികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമോ എന്നതാകും ബജറ്റില്‍ ശമ്പളവരുമാനക്കാരുടെ പ്രധാന ശ്രദ്ധാവിഷയം. കഴിഞ്ഞ ബജറ്റില്‍ കോര്‍പറേറ്റ് നികുതി കുറച്ച മാതൃകയില്‍ ഇക്കുറി ആദായനികുതിയിലും ഇളവുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷ.
സാമ്പത്തിക മാന്ദ്യം മറികടക്കുക എന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്. ഈ വര്‍ഷം വളര്‍ച്ച 5 ശതമാനവും അടുത്ത വര്‍ഷം 6- 6.5 ശതമാനവുമെന്നാണ് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നത്. അപ്പോഴും, 2025ല്‍ 5 ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം സര്‍ക്കാര്‍ നിലനിര്‍ത്തുന്നു.