അസംഘടിത മേഖലകള്‍ക്ക് പുതിയ ബജറ്റ് കാത്തുവച്ചിരിക്കുന്നതെന്ത്?

സുബിന്‍ ജോഷി

വെള്ളി, 24 ജനുവരി 2020 (21:00 IST)
ഓരോ തവണത്തെയും ബജറ്റ് പ്രഖ്യാപനവേളയില്‍ ഏവരും ഉറ്റുനോക്കുന്നതാണ് അസംഘടിത മേഖലകള്‍ക്കുള്ള പ്രഖ്യാപനങ്ങള്‍. വെറും രാഷ്ട്രീയബജറ്റ് മാത്രമായി മാറാത്ത ബജറ്റുകളില്‍ പ്രധാനമായും പരാമര്‍ശിക്കപ്പെടുന്നതും ഊന്നല്‍ നല്‍കുന്നതുമായ ഒന്ന് അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളായിരിക്കും. കഴിഞ്ഞ ബജറ്റിലും ഈ മേഖലയ്ക്ക് പ്രാധാന്യം നല്‍കിയിരുന്നു. 
 
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ പദ്ധതിയായിരുന്നു കഴിഞ്ഞ തവണത്തെ ബജയിലെ ഒരു പ്രധാന ഇനം. 15,000 രൂപ വരെ മാസവരുമാനമുള്ളവർക്ക് ഗുണം ലഭിക്കും. 100 രൂപ പ്രതിമാസം നൽകണം. 60 വയസ്സ് പൂർത്തിയാകുമ്പോൾ പ്രതിമാസം 3,000 രൂപ വീതം പെൻഷൻ ലഭിക്കും. പ്രധാൻമന്ത്രി ശ്രം യോഗി മൻ ധൻ പദ്ധതിക്ക് 5000 കോടി രൂപ അനുവദിക്കുകയും ചെയ്‌തിരുന്നു.
 
ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 60,000 കോടി അനുവദിച്ചിരുന്നു. ഗോ സംരക്ഷണത്തിനു പ്രത്യേക പദ്ധതി നടപ്പിലാക്കും എന്നതും ശ്രദ്ധേയമായ പ്രഖ്യാപനമായിരുന്നു. പശുക്കളെ വാങ്ങാനും വളർത്താനും വായ്പ നൽകും. ഇതിനായി 750 കോടി നീക്കിയിരുത്തും. പശു ക്ഷേമത്തിനായി  'രാഷ്ട്രീയ കാമദേനു ആയോഗ്' പ്രഖ്യാപനവും കഴിഞ്ഞ ബജറ്റിനെ ശ്രദ്ധേയമാക്കി. 
 
ചെറുകിട കർഷകർക്ക്​ വരുമാനം ഉറപ്പാക്കാൻ പ്രത്യേക പദ്ധതി. ഹരിയാനയിൽ​എയിംസ്​സ്ഥാപിക്കും. രണ്ട് കോടി ജനങ്ങൾക്ക് കൂടി സൗജന്യപാചക വാതകം. ഇതിനായി 6 കോടി. ഉജ്വല യോജനയിലുടെ ആറ്​കോടി കുടുംബങ്ങൾക്ക്​പാചകവാതക കണക്ഷൻ നൽകും - ഇതൊക്കെയും കഴിഞ്ഞ തവണത്തെ പ്രഖ്യാപനങ്ങളില്‍ പെടുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍