കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുമോ? - ബജറ്റ് 2020

മനോജ് കൃഷ്‌ണകുമാര്‍

വെള്ളി, 24 ജനുവരി 2020 (20:37 IST)
കഴിഞ്ഞതവണത്തെ കേന്ദ്രബജറ്റ് കര്‍ഷകര്‍ക്ക് ഏറ്റവും പ്രയോജനപ്രദമായ ചില പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. 2020 യൂണിയന്‍ ബജറ്റും കര്‍ഷകപ്രിയമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന് കഴിഞ്ഞ വതവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അക്കൌണ്ടില്‍ നേരിട്ടാണ് പണം ലഭ്യമാക്കുക. ഇതിന്‍റെ നൂറുശതമാനം ബാധ്യതയും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. 12000 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും. 2018 ഡിസംബര്‍ ഒന്നുമുതലുള്ള മുന്‍‌കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 75000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും - ഇതെല്ലാം കര്‍ഷകര്‍ക്കായുള്ള പ്രഖ്യാപനങ്ങളായിരുന്നു.
 
എട്ടുകോടി സൌജന്യ എല്‍‌പിജി കണക്ഷനുകള്‍ നല്‍കുമെന്നാണ് കഴിഞ്ഞതവണത്തെ കേന്ദ്രബജറ്റില്‍ പ്രഖ്യാപനമുണ്ടായത്. ഇത്തവണയും ഇതുപോലെയുള്ള സൌജന്യ ആദായങ്ങള്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചുവര്‍ഷം കൊണ്ട് ഒരുലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍ സൃഷ്ടിക്കുമെന്ന കഴിഞ്ഞ വര്‍ഷത്തെ പ്രഖ്യാപനവും ശ്രദ്ധേയമായിരുന്നു. 
 
കഴിഞ്ഞ വര്‍ഷം 50000 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തതായും ആദായനികുതി വരുമാനം 12 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചതായും ധനമന്ത്രി പറഞ്ഞിരുന്നു.
 
അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയുടെ സമ്പദ്ഘടനയുടെ മൂല്യം അഞ്ച് ട്രില്യണ്‍ ഡോളറാകും. നികുതി റിട്ടേണ്‍ പ്രക്രിയ മുഴുവനായി ഓണ്‍ലൈനാക്കും. പ്രധാനകേന്ദ്രങ്ങളില്‍ സിനിമാ ഷൂട്ടിംഗ് അനുമതിക്ക് ഏകജാലക സംവിധാനം കൊണ്ടുവരും. ആന്‍റി പൈറസി നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. സിനിമയുടെ വ്യാജപതിപ്പ് നിര്‍മ്മാണം തടയാനുള്ള നടപടിയുടെ ഭാഗമാണിത് - ഇതൊക്കെ പ്രധാന പ്രഖ്യാപനങ്ങളില്‍ പെടുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍