ആദായനികുതി പരിധിയില്‍ ഇത്തവണത്തെ ബജറ്റിലെ പ്രതീക്ഷയെന്ത്?

ഗേളി ഇമ്മാനുവല്‍

വെള്ളി, 24 ജനുവരി 2020 (19:29 IST)
കഴിഞ്ഞ യൂണിയന്‍ ബജറ്റില്‍ ആദായ നികുതി പരിധിയിൽ വൻ ഇളവ് വരുത്തിയാണ് മോദി സര്‍ക്കാര്‍ ജനങ്ങളെ ആകര്‍ഷിച്ചത്. അപ്പോഴത്തെ പരിധിയായ 2.5 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തുകയായിരുന്നു. നികുതി അടയ്ക്കുന്ന 3 കോടി പേർക്കാണ് അതിന്‍റെ പ്രയോജനം ലഭിക്കുന്നത്.
 
പുതിയ നികുതി 2020-21 വർഷത്തിലാണ് പ്രാബല്യത്തിലാകുന്നത്. സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 50000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഇളവുകള്‍ ചേരുമ്പോള്‍ ഫലത്തില്‍ പരിധി 6.5 ലക്ഷമായി ഉയരും. മൂന്നു കോടി ആളുകള്‍ക്ക് 18,000 കോടി രൂപയുടെ ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 
 
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ട്രില്യൺ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകാൻ ഇന്ത്യ തയ്യാറെടുക്കുന്നതായും കള്ളപ്പണവിരുദ്ധ നടപടികൾ കാരണം 1,30,000 ലക്ഷം കോടി നികുതി ലഭിച്ചുവെന്നും ഒരു കോടിയിലധികം ആളുകൾ ആദ്യമായി ആദായനികുതി അടച്ചതായും അന്നത്തെ ബജറ്റില്‍ വെളിപ്പെടുത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍