ബിഗ് ബോസ് വീട്ടിലെ വിജയി ഈ വ്യക്തിയാണ്; ഒടുവില്‍ ആരാധകര്‍ കാത്തിരിക്കുന്ന ആ പേര് പുറത്ത് !

വെള്ളി, 1 ജൂലൈ 2022 (13:00 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ ക്ലൈമാക്‌സിലേക്ക് എത്തിയിരിക്കുകയാണ്. ഗ്രാന്റ് ഫിനാലെയ്ക്ക് ഇനി രണ്ട് ദിവസങ്ങള്‍ മാത്രം. ജൂലൈ മൂന്ന് ഞായറാഴ്ചയാണ് ഫിനാലെ. ബിഗ് ബോസ് സീസണ്‍ നാലിലെ വിന്നര്‍ ആരാകുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. 
 
ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം മൂന്ന് പേര്‍ തമ്മിലാണ് ഇപ്പോള്‍ വാശിയേറിയ പോരാട്ടം നടക്കുന്നത്. ഈ മൂന്ന് പേരില്‍ ഒരാളായിരിക്കും ബിഗ് ബോസ് സീസണ്‍ 4 ലെ വിജയി എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ആ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം. 
 
ബ്ലെസ്‌ലി, ദില്‍ഷ, റിയാസ് എന്നിവരാണ് അവസാന ലാപ്പില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നതെന്നാണ് വിവരം. ഏഷ്യാനെറ്റുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വോട്ടിങ്ങില്‍ ഇവര്‍ മൂന്ന് പേരും തമ്മില്‍ ശക്തമായ മത്സരം നടക്കുന്നുണ്ടെന്നാണ് വിവരം. തൊട്ടുപിന്നില്‍ നാലാം സ്ഥാനത്താണ് ലക്ഷ്മിപ്രിയ. ധന്യ, സൂരജ് എന്നിവര്‍ യഥാക്രമം അഞ്ചും ആറും സ്ഥാനത്തും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍