ഷിയാസിനെ വാട്‌സ്ആപ്പിൽ നിന്ന് ബ്ലോക്ക് ചെയ്‌തതിന്റെ കാരണം തുറന്നുപറഞ്ഞ് പേളി!

Webdunia
വ്യാഴം, 12 ജൂലൈ 2018 (11:04 IST)
എലിമിനേഷൻ കാത്തിരുന്ന ബിഗ് ബോസിലുള്ളവർക്ക് സർപ്രൈസായെത്തിയ ആളായിരുന്നു ഷിയാസ്. അപ്രതീക്ഷിതമായി കടന്നുവന്ന ഷിയാസിനെ ബിഗ് ബോസിലുള്ള കുറച്ചുപേർക്ക് മാത്രമേ പരിചയമുണ്ടായിരുന്നുള്ളു. ഷിയാസിനെ പരിചയപ്പെടാൻ മത്സരാർത്ഥികൾ എത്തിയപ്പോൾ ബിഗ് ബോസ് അവർക്ക് കൊടുത്ത നിർദ്ദേശവും കുറച്ച് കടുത്തതായിരുന്നു. പുറത്തു നടക്കുന്ന കാര്യമൊന്നും ഷിയാസിനോട് ചോഡിക്കരുത് എന്നായിരുന്നു അത്.
 
എന്നാൽ പേളിയുടെയും ഷിയാസിന്റെയും കഥ ഇതൊന്നുമല്ല. ഷിയാസിനെ നേരിട്ട് പരിചയമുളളയാളാണ് പേര്‍ളി. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഷിയാസിനെ വാട്ട്‌സ്അപ്പില്‍ നിന്നും ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പേളി തുറന്ന് പറഞ്ഞിരുന്നു. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലാണ് ഇക്കാര്യം ഹിമശങ്കർ‍, അരിസ്‌റ്റോ സുരേഷ് എന്നിവര്‍ക്കുമുന്നില്‍ വെച്ച് പേളി  ഷിയാസിനോട് പറഞ്ഞത്. 
 
ബെസ്റ്റ് ഫ്രണ്ട് ആണെന്ന് മറ്റുളളവരോട് കളളം പറഞ്ഞതും രാത്രിയില്‍ വളരെ വൈകി മെസേജ് അയച്ചതുമാണ് ബ്ലോക്ക് ചെയ്യാനുണ്ടായ കാരണമായി പേളി പറഞ്ഞത്. ഇരുവരുടെയും സംഭാഷണത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ഷിയാസ് നോക്കിയെങ്കിലും പേളി പറഞ്ഞ കാര്യങ്ങള്‍ തന്നെയായിരുന്നു ശ്രദ്ധേയമായിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article