മത്സരാര്‍ത്ഥികളുടെ ജീവിതത്തിലെ പല കാര്യങ്ങളും തുറന്ന് പറയേണ്ടി വരും. ഇപ്പോൾ മത്സരം കടുത്തിരിക്കുകയാണ്. ബിഗ് ബോസിൽ നിന്നും എങ്ങനെയെങ്കിലും ഒരാളെ പുറത്താക്കാനുള്ള വഴിയാണ് ഓരോരുത്തരും നോക്കുന്നത്. തുടക്കം മുതൽ രഞ്ജിനി ഹരിദാസും സാബുമോനും ചേരുന്നില്ല. കൂട്ടത്തിൽ അൻപ്പ് ചന്ദ്രനുമുണ്ട്. രഞ്ജിനി ഒരു യക്ഷിയാണെന്ന് അനൂപ് മേനോൻ പറയുന്നതാണ് കഴിഞ്ഞ എപ്പിസോഡിലെ ഹൈലൈറ്റ്.
അനൂപ് മേനോന്റെ വാക്കുകൾ:
രഞ്ജിനിയുടെ അച്ഛനും പറഞ്ഞിട്ടില്ല, അമ്മയ്ക്കും പറഞ്ഞിട്ടില്ല ഞാൻ. അവളോട് ദേഷ്യപ്പെട്ടിട്ടുമില്ല. പുസ്തകം വായിക്കുമോയെന്ന് മാത്രമേ ചോദിച്ചിട്ടുള്ളു, ഇല്ലെന്ന് അവൾ പറയുകയും ചെയ്തു. ഭയങ്കര കണ്ണിങാണ് അവൾ. യക്ഷിയാണ് അവൾ. രഞ്ജിനിയുടെ കഴിവും കഠിനാധ്വാനവും ബുദ്ധിമുട്ടുകളും ബഹുമാനിക്കുന്ന ആളാണ് ഞാൻ.